pushpamgad.blogspot

pushpamgad.blogspot
സ്വാഗതം.

2016, സെപ്റ്റംബർ 26, തിങ്കളാഴ്‌ച

മതങ്ങള്‍ക്ക് പിന്നിലെ ചരിത്രങ്ങള്‍ .

ഇന്ത്യയില്‍ ശിലാലിഖിതങ്ങളായി പ്രാചീന ഭാഷാലിപികള്‍ BC- 272 ല്‍ അശോകന്‍ ബുദ്ധ ശാസനങ്ങള്‍ പ്രചരിപ്പിക്കാന്‍ വേണ്ടി ഉപയോഗിച്ചിരുന്നു .
പാലി അല്ലെങ്കില്‍ ബ്രാഹ്മി ലിപി ആയിരുന്നു അന്നത്തെ ആദ്യ ഭാഷ .
ആ കാലഘട്ടത്തില്‍ ഉത്തരേന്ത്യയില്‍ മൌര്യ സാമ്രാജ്യം ആയിരുന്നു .
ദക്ഷിണേന്ത്യ ചേര സാമ്രാജ്യത്തിന്‍ കീഴിലും .
അഫ്ഗാനിസ്ഥാനിലെ ഗാന്ധാരം ഉള്‍പ്പെടുന്ന ഉത്തര പശ്ചിമ ദേശം ഗ്രീക്ക് അഖാമേനിയന്‍ ഭരണത്തിന്‍ കീഴിലും .
ക്രി.മു. 6-ആം നൂറ്റാണ്ടു മുതൽ ക്രി.വ. 11-ആം നൂറ്റാണ്ടുവരെ ഗാന്ധാര സാമ്രാജ്യം നിലനിന്നു. ഗാന്ധാരത്തിന്റെ സുവർണ്ണകാലം ക്രി.വ. 1-ആം നൂറ്റാണ്ടുമുതൽ 5-ആം നൂറ്റാണ്ടുവരെ ബുദ്ധമതക്കാരായ കുശാനരുടെ കീഴിലായിരുന്നു. 
ബി.സി.ഇ. അഞ്ചാം നൂറ്റാണ്ടില്‍ ഗാന്ധാരത്തിന്റെ തലസ്ഥാനമായ തക്ഷശിലയില്‍ സ്ഥാപിതമായ ഉന്നതപഠനകേന്ദ്രമാണ്‌ തക്ഷശില സര്‍വകലാശാല.
അന്നത്തെ പേര്‍ഷ്യന്‍ മതമായിരുന്ന സൊറോസ്ട്രിയൻ വിശ്വാസികളുടെ മിക്ക മൂർത്തികളേയും ഇന്തോ ആര്യന്മാരുടെ മതത്തിലും (ഹിന്ദുമതം) കാണാൻ സാധിക്കും എന്നത് ചിലത് ചിന്തിപ്പിക്കുന്നു .
മൂവായിരം വര്‍ഷം പഴക്കം കാണുന്ന പാക്കിസ്ഥാനില്‍ നിന്നെടുത്ത ഹരപ്പ മോഹന്‍ ജദാരോ സംസ്കാരത്തില്‍ ശിവലിംഗവും ചിന്‍ മുദ്രയില്‍ സമാധിയില്‍ ഇരിക്കുന്ന യോഗിയുടെ അസ്ഥിക്കൂടവും ഒക്കെ ഉള്‍പ്പെടുന്നുണ്ടല്ലോ .
നമ്മള്‍ ഇന്നുപയോഗിക്കുന്ന മനുഷ്യന്‍ , പുരുഷന്‍ തുടങ്ങിയ പദങ്ങള്‍ പേര്‍ഷ്യന്‍ ആണ് .
പെര്ഷ്യനും നമുക്കും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ ?
സോരോസ്ട്രിയര്‍ സന്യാസിമാര്‍ ആയിരുന്നോ ?
അയ്യന്‍ എന്ന പോലെ യ്‌ഹ്‌വ്‌ഹ് എന്ന പ്രാചീന നാമമാണ് ഈവ് , ഹവ്വ , യെഹോവ് ,യാക്കോവ്, യാഹിന്‍ , എലോഹിം , ഇലാഹ് എന്നൊക്കെ മാറിയത് .
ഏലിയാ , ഓലിയ, മൌലവി , മൂലര്‍ , മൂലം .
മസീഹ്‌, ഈസ , ഈശോ , ഈശന്‍, ഈശാനന്‍, ഈശ്വരന്‍, ഏശുവ, ഏശയ്യ.
അതുപോലെ ഈമയൌ, അഉമ(ഓം ), 786(687).
അഹരോന്‍, അഹോരി, ഹരി, ഹരന്‍, ആര്യന്‍. 
അബ്ബ, അബ്രഹാം, റബ്ബ്, അറബാബ്, ബാബ, നബീല്‍. ബാവാ , അഫ്ഫന്‍ , അപ്പന്‍ , പിതാവ് , കര്‍ത്താവ്‌ , കര്‍മ്മാവ്, ബ്രഹ്മാവ്, ബ്രഹ്മം, പരമം, പരമാണു, വിഷ്ണു, വിശ്വന്‍.
ഇവിടത്തെ ചാന്ദ്ര ദൈവം ശിവന്‍ ആണെങ്കില്‍ ഗ്രീക്ക് പേര്‍ഷ്യന്‍ സംസ്കാരത്തില്‍ അത് ബാല്‍ ആണ് .
ചന്ദ്രകലാധരന്‍ എന്ന അര്‍ത്ഥത്തില്‍ ചന്ദ്രശേഖരന്‍ എന്ന പദം ആണ് ശങ്കരന്‍ ആയത്.
അതുപോലെ ഇന്ദ്രന്‍റെ ആളുകള്‍ ആകാം ഇന്ത്യാക്കാര്‍ ആയി മാറിയത് .
ഇവരുടെ സാമ്രാജ്യമായ ഹിന്ദു ക്കുഷ് ആണല്ലോ ഹിന്ദുസ്ഥാന്‍ .
(മായോന്റെ നാട് അല്ലെങ്കില്‍ മായാ ക്ഷേത്രം എന്നാണു സംസ്കൃതത്തില്‍ കേരളത്തിന്‍റെ പേര്.)
ഭരതന്‍, ഭാരതം എന്നൊക്കെയുള്ള സംസ്കൃത നാമങ്ങള്‍ ഭാര്‍ഗവ പക്ഷക്കാരായ വേദബ്രാഹ്മണരുടെ സംഭാവനകള്‍ ആണ്.
പ്രാചീന പേരുകള്‍ വിട്ടു നവീകരിച്ച പേരുകളില്‍ ആണ് നമ്മള്‍ ഇന്ന് ചരിത്രം വായിക്കുന്നത് എന്നര്‍ത്ഥം .
ഭൂമിയെ അഞ്ചു തിണകള്‍ (നിലങ്ങള്‍) ആയിത്തിരിച്ചിരുന്ന കാലത്ത് പര്‍വതങ്ങള്‍ നിറഞ്ഞ 'കുറിഞ്ഞി' തിണപ്രദേശത്ത് കുറവര്‍, കാനവര്‍ തുടങ്ങിയ ഗോത്രക്കാരും മണല്‍ക്കാടുകളായ 'പാല' തിണയില്‍ മറവര്‍, വേടര്‍ എന്നിവരും കാട്ടുപ്രദേശമായ 'മുല്ല' തിണയില്‍ ഇടയന്മാരും ആയരും നാട്ടുപ്രദേശമായ 'മരുത'യില്‍ കൃഷിക്കാരായ ഉഴവരും കടല്‍ത്തീരമായ 'നെയ്തലി'ല്‍ പരതവര്‍, നുളൈയര്‍, അളവര്‍ എന്നിവരും വസിച്ചു.
ഇവരുടെ ജീവിത രീതിക്ക് അനുസരിച്ചാണ് ആരാധന .
ഉഴവര്‍ 'വേന്തന്‍' (ഇന്ദ്രന്‍), 'മായോന്‍' (വിഷ്ണു) എന്നിവരെയും പരതവര്‍ 'വരുണ'നെയും കുറവര്‍ 'ചേയോനെ'യും (മുരുകന്‍) മറവര്‍ 'കൊറ്റവൈ' (ദേവി) യെയും ആരാധിച്ചു പോന്നു.
അഗ്നിഹോത്രികളായവര്‍ക്ക് അഗ്നി ആണ് പുരോഹിതന്‍.
അതുപോലെ പേരുകള്‍ മാറിയാലും ദൈവം എന്ന ആശയം ഇവര്‍ക്ക് ഒന്നുതന്നെ .
അഞ്ചു തിണകള്‍ ആയി ആദിമ വര്‍ഗ്ഗം തൊഴില്‍ ചെയ്തു ജീവിച്ചിരുന്ന കാലത്ത് തീരദേശങ്ങളില്‍ താമസിച്ചിരുന്ന പരതവര്‍ എന്ന വിഭാഗത്തിന്‍റെ ദൈവം ജലശായിയായ വരുണന്‍ ആയിരുന്നു.
നാരായണന്‍ എന്ന പുതിയ പേര് വരുണന്റെ പഴയ പേര്‍ പരിഷ്കരിച്ചതാണ്.
ദൈവത്തിന്‍റെ സിംഹാസനം ജലത്തില്‍ ആയിരുന്നു എന്ന് അറബികളും വിശ്വസിക്കുന്നുണ്ട്.
മരുതതിണയില്‍ കൃഷി ചെയ്തു ജീവിക്കുകയും പിന്നീട് സമ്പന്നരായ ജന്മികള്‍ ആയി മാറുകയും ചെയ്ത വിഭാഗമാണ് ഉഴവര്‍.
മായോനും വേന്ദനും ആണ് ഇവരുടെ ദൈവം.
മഴദൈവമായ ഇന്ദ്രന്‍റെ ജന്മ ദിനം അവര്‍ ഇന്ദ്രവിഴ ആയി കൊണ്ടാടിയിരുന്നത് ഓണം എന്ന പുതിയ സ്ഥാനപ്പേരില്‍ ഇന്നും നമ്മള്‍ ആഘോഷിക്കുന്നു.
കിരാതശിവനെ ആരാധിക്കുന്ന കുറിഞ്ചിത്തൊടിയില്‍ ഉള്ള കുറവര്‍ ആണ്മറ്റൊരു വിഭാഗം .
ആയുധാഭ്യാസികളുടെ ആദിവര്‍ഗ്ഗം ഈ നായാട്ടുകാര്‍ ആണ്.
യുദ്ധ തല്‍പ്പരര്‍ ആയ മണല്ക്കാടുകളിലെ മറവര്‍ കൊറ്റവ എന്ന പടകാളിയുടെ ആരാധകര്‍ ആണ്.
സ്വന്തം കുലത്തൊഴിലില്‍ വിദഗ്ദരായ ഈ അഞ്ചു തിണക്കാരും കൂടിച്ചേരുമ്പോള്‍ ആണ് ഹൈന്ദവര്‍ ആകുന്നത്.
പഞ്ചഭൂതപ്രതീകങ്ങളായ വിശ്വ കര്‍മാവിന്റെ(ആദിയിലെ കാമന്‍ . ശിവലിംഗം-സന്യാസിമാര്‍ ശിവന്‍ ആക്കുന്നതിനു മുന്‍പുള്ള ചിഹ്നം .) അഞ്ചു ശിരസ്സുകളില്‍ നിന്നാണ് ഐവര്‍ എന്ന പഞ്ച സങ്കല്‍പ്പം ഉണ്ടായത്.
ഐം ആണ് പരിഷ്കരിച്ചു ഓം എന്നായി മാറിയത് .
അയ്യര്‍ , ഐവര്‍ , അഴുവര്‍ , ഐന്തര്‍ , അഞ്ച് , പാന്ച് ,പഞ്ചമം, ഐന്ദന്‍ , വേന്ദന്‍, ഐരാവതം(ഐവര്‍ മതം ) ,അയിര് , പഞ്ച പാണ്ട്യര്‍ (ജല ഭൂതം , വായു ഭൂതം ,ജല ഭൂതം ,ഭൂമി ഭൂതം ,ആകാശ ഭൂതം ) അങ്ങിനെ എണ്ണിയാല്‍ ഒടുങ്ങാത്ത ഐന്തിണകള്‍ (അഞ്ചിണ ) ആണ് ഇന്ത്യ .
സങ്കല്‍പ്പത്തിലെ നദികളായ അഞ്ചു നദികളുടെ നാട് ആണ് പഞ്ചാബ് എന്ന് വായിക്കാന്‍ ആണ് ചരിത്ര കാരന്മാര്‍ക്ക് ഇഷ്ടം .
പാഞ്ചാലി, പഞ്ചായത്ത് ,പഞ്ച ലോഹം എന്നൊക്കെ എന്തിലും ഏ തിലും അഞ്ചിനെ വായിക്കാന്‍ ആണ് നമ്മള്‍ ഇഷ്ടപ്പെടുന്നത് .
അയ്യമ്പന്‍ എന്നാല്‍ പഞ്ച ബാണ പ്പെരുമാള്‍ എന്ന് തെറ്റി വായിക്കുന്ന ചരിത്ര വായന രീതിയില്‍ ആണല്ലോ ഇപ്പോഴും നമ്മള്‍ .
ഹിന്ദു ,ഇന്ദ്രന്‍ എന്നീ പദങ്ങള്‍ക്ക് പിന്നില്‍ അഞ്ച് തന്നെ .
അഞ്ചിന്റെ ഉല്‍പ്പത്തി ഇന്ത്യയില്‍ മാത്രമല്ല .
ഇഷ്തറിന്റെ ഈസ്റര്‍ ആഘോഷത്തില്‍ കെട്ടിയുണ്ടാക്കുന്ന പൂക്കള്‍ അലങ്കരിച്ച റീത്തില്‍ അഞ്ചു കെട്ടും അഞ്ചു നിറത്തില്‍ ഉള്ള തിരികളും (നോമ്പ് തിരി ) ഉണ്ടാവും . 
ഇവിടെ ഓണത്തിനു കുരവ ഇടുന്നത് പോലെ കരച്ചില്‍ ആണ് അവരുടെ രീതി .പിന്നെ ഫൈവ് സ്റ്റാര്‍ തൂക്കി ഇടുന്നു .
മകന്‍ ഈസ തമ്മോസിന്റെ ജന്മദിനമായ ഡിസംബര്‍ 25 ന് അഞ്ചു മാനിനെ കെട്ടിയ തേരില്‍ ആണ് അവന്‍റെ പപ്പാ ആയ നിമ്രോദ് (നിമ്രോദിന്റെ മനുഷ്യ ജന്മം ആണ് തമ്മൂസ് ) അഞ്ചു വര്‍ണ്ണങ്ങളിലുള്ള ബലൂണുകള്‍ സമ്മാനപ്പൊതികള്‍ തുടങ്ങിയവയുമായി വരുന്നത് .
അയ്യപ്പന്‍റെ ഉത്രം നക്ഷത്രത്തിലുള്ള ഉത്തരായന ആഘോഷസമയത്ത് വരുന്ന ആഘോഷമാണ് ക്രിസ്തുമസ് തിരുപ്പിറവി. 
ബാല്‍(നിമ്രോദ്) , ഇഷ്താര്‍ , ബച്ചൂസ്(തമ്മൂസ് ) എന്ന ക്രമത്തില്‍ സൂര്യപിതാവ് , ചന്ദ്ര മാതാവ് , മാലാഖ മകന്‍ എന്നിങ്ങനെ ത്രിദൈവ ആശയക്കാര്‍ ആണ് ഈസ്ററും തിരുപ്പിറവിയും ആദ്യം ആഘോഷിച്ചിരുന്നത് .
ഗ്രീസ്, റോം, ബാബിലോണ്‍ അങ്ങിനെ കുറെയിടങ്ങളില്‍ ഈ മതം പ്രചാരത്തില്‍ ഉണ്ടായിരുന്നു .
നോഹയുടെ വംശാവലിയില്‍ വരുന്ന അവതാര പുരുഷന്‍റെ ആളുകള്‍ ആണ് ഇവര്‍ .
നിമ്രോദ് പകുതി മനുഷ്യനും പകുതി മത്സ്യവും ആയ രൂപക്കാരനാണ്.
ഇത് പ്രളയക്കാലത്തെ മനുവിനെയും മത്സ്യാവതാരത്തെയും ഓര്‍മ്മിപിക്കുന്നു.
ഇതും ഇവിടത്തെ മതവും കൂടിചേര്‍ന്നാണോ അയ്യപ്പന്‍ ഉണ്ടായത് എന്നും സംശയിക്കാം.
ഓണസമയത്തുള്ള മാര്‍ത്തോമാക്കാരുടെ ഒരു ദിനമാണ്‌ തോറാന.
അമ്പ്‌ കൊണ്ട് മരിച്ച സെബാസ്റ്റ്യന്‍റെ ദുഖാചരണ ദിനം കൂടിയാണിത്.
മുസ്ലീങ്ങളുടെ ഇസ്മായേല്‍ ബലിപെരുന്നാളും ഈ സമയത്ത് വരുന്നുണ്ട്.
ഹിജ്ര വര്‍ഷപ്പിറവിയായിട്ടാണ് ഈ ആഘോഷം.
ശകവര്‍ഷം, കലിവര്‍ഷം, ക്രിസ്തുവര്‍ഷം തുടങ്ങിയവ ആരംഭിച്ചതിനു പിന്നിലും ചരിത്ര പുരുഷന്മാരുടെ ബലിദാന സ്മരണകളുണ്ട്. 
ജൂലിയസ് അഗസ്റസ് സീസര്‍മാരുടെ പേരിലുള്ള ജൂലായ്‌ ആഗസ്റ്റ്‌ മാസങ്ങളില്‍ ആണ് ഈ ആഘോഷങ്ങള്‍ വരുന്നത്.
'കന്‍' എന്ന പ്രജാപതി ആണ് വേദത്തിലെ പുരുഷന്‍.
ആര് ? (കോന്‍ )എന്ന അര്‍ത്ഥത്തിലാണ് 'കന്‍' .
പേര്‍ഷ്യാക്കാരുടെ ഖാന്‍ , ഘാന്‍ തുടങ്ങിയ പേരുകളില്‍ ഉള്ളത് കന്‍ ശബ്ദം ആകാം .
കണാദന്‍റെ നേതൃത്വത്തില്‍ വൈശേഷിക സിദ്ധാന്തം പ്രചരിച്ചതോടെ ആണ് വേദത്തില്‍ വിഷ്ണു പ്രത്യക്ഷപ്പെട്ടത്.
തിരുവോണം എന്ന നക്ഷത്ര രാശിയെ ആധാരമാക്കിയുള്ള വൈഷ്ണവ അവതാര പിറവി ആണ് ഓണം.
ഇന്ദ്രപക്ഷക്കാരുടെ ഇന്ദ്രവിഴ ആയിരുന്നു ആദിമ ഓണം എന്നത് വേറെ ഒരു കാര്യം.
അഹുരാ മസ്ത ആണ് ആദിമ പേര്‍ഷ്യന്‍ മതം .
ഇതൊരു സന്യാസി സംസ്കാരമാണ് .
സന്യാസി മാരുടെ ഗുരു ആയ ശിവനും അഹോരി എന്ന് പേരുണ്ട് .
ജൈന സന്യാസി ആചാര്യന്‍ ഋഷഭ (ഋഷി വംശം)ദേവന്‍റെ പരമ്പരയിലെ തീര്‍ത്ഥങ്കരന്മാര്‍ ആവണം ഇവിടെ ശിവലിംഗാരാധന പ്രചരിപ്പിച്ചത് .
ആദിമ സന്യാസികളുടെ രഹസ്യവിദ്യ ചിത്തവൃത്തി നിരോധം ആയിരുന്നില്ല. പ്രകൃതിയുടെ കാന്തിക സ്വഭാവവും വൈദ്യുതിയും ശരീരത്തിന്‍റെ ലോഹങ്ങളുടെ ലോഹങ്ങളുടെ പ്രകൃതവും ഒക്കെ പിറവിയുടെ കാരണമായി വിശ്വസിച്ചിരുന്ന അവര്‍ ഉപസ്ഥ പ്രദേശത്തുള്ള കുണ്ടലിനിയാണ് സൃഷിസ്രോതസ്സ് ആയി കണ്ടെത്തിയത് .
അതിനെ നട്ടെല്ലെന്ന മേരു ദണ്ടില്‍ കൂടി സഹസ്രാരത്തില്‍ പ്രവഹിപ്പിച്ചാല്‍ പഞ്ചേന്ദ്രിയങ്ങളുടെ സഹായമില്ലാതെ തന്നെ ഇന്ദ്രിയ വിഷയങ്ങള്‍ നേരിട്ട് ബോധ തലത്തില്‍ പ്രാപ്തമാവുന്നു .
നട്ടെല്ലിനെ ചുറ്റി ഇദ എന്നും പിംഗള എന്നുമുള്ള സര്‍പ്പിളാകൃതിയിലുള്ള രണ്ടു നാഡികള്‍, മുകളില്‍ തലച്ചോറിന്റെ പ്രതീകമായി പ്രകാശമാനമായ ഒരു വൃത്തം . 
അതിനോട് ചേര്‍ത്ത് ഇരുവശത്തുമായി മാലാഖമാരുടെ പ്രതീകമായി രണ്ടു ചിറകുകള്‍.
കുരിശ്ശിന്റെ ആദിമ രൂപമായ ഈ ചിഹ്നം ലോക വ്യാപകമായി കുണ്ടലിനി എന്ന രഹസ്യ വിദ്യ അഭ്യസിച്ചിരുന്നവരുടെത് ആയിരുന്നു .
മനോനിയന്ത്രണം വേണ്ടിവരുന്ന ഈ സാധനയുടെ പുതിയ ഭേദങ്ങള്‍ ആണ് റെക്കി , പ്രാണിക്ക്‌ ഹീലിംഗ് ,അക്ക്യു പ്രഷര്‍ തുടങ്ങിയവ .
നരബലിക്കാരായ കാപാലികര്‍ കാളിയുടെ ആള്‍ക്കാര്‍ ആണ്. വെട്ടിയെടുത്ത ആയിരം തലയോട്ടികളുടെ ചിത്രവും ഇവര്‍ പ്രദര്‍ശിപ്പിക്കാറുണ്ട് .
പുരുഷ സൂക്തത്തിലെ ആയിരം മുഖമുള്ള പുരുഷന്‍ എന്ന സങ്കല്പത്തില്‍ വിരിഞ്ഞതാണ് ആയിരം ഇതളുള്ള താമര .
അയ്യാ വഴിക്കാരുടെ ചിഹ്നവും താമര ആണ് .
ആയിരം ഫണമുള്ള ആദി ശേഷനും മറ്റൊരു തരക്കാരുടെ സങ്കല്പം തന്നെ .
വാവ് മുതല്‍ പ്രഥമ ദ്വിതീയ തൃതീയ എന്നിങ്ങനെ ചന്ദ്രയാനം അടിസ്ഥാനമാക്കിയുള്ള ചന്ദ്ര മാസ കലണ്ടറും ഇരുപത്തേഴു നക്ഷത്ര രാശികളും ഒന്‍പതു ഗ്രഹങ്ങളും അടിസ്ഥാനപ്പെടുത്തിയുള്ള സൂര്യമാസ കലണ്ടറും ഉപയോഗിക്കുന്നവര്‍ രണ്ടു വിഭാഗക്കാരാണ്.
ബുദ്ധന്മാര്‍ ബുദ്ധന്‍റെ ജന്മദിനവും വ്യാസപക്ഷക്കാര്‍ വ്യാസ ജയന്തിയും വിശ്വകര്‍മ്മപക്ഷക്കാരുടെ വിശ്വകര്‍മ്മദിനവും ആഘോഷിക്കുന്നത് ശ്രാവണമാസത്തിലെ പൌര്‍ണ്ണമിയില്‍ ആണ്.
ആത്മാവിന്‍റെ അനശ്വരതയിൽ വിശ്വസിക്കുകയും ബ്രഹ്മചര്യത്തിന്‌ ഊന്നൽ നൽകുകയും ചെയ്തിരുന്ന യസീനികള്‍ എന്ന് വിളിക്കപ്പെടുന്ന തീഷ്ണ മതികള്‍ ആയ ഒരു വിഭാഗം ഉണ്ട് . ആള്‍ക്കൂട്ടത്തില്‍ നിന്നും അകന്നു ജീവിക്കുന്ന ഒരു സന്യാസ സമൂഹം . സസ്യാഹാരം നിര്‍ബന്ധം. അവര്‍ സൂര്യ യോഗ അഭ്യസിച്ചിരുന്നു .
മരണാനന്തരജീവിതത്തില്‍ വിശ്വസിച്ചിരുന്നു . ആത്മാവിന്റെ മാത്രം പുനരുത്ഥാനത്തെ അടിസ്ഥാനമാക്കി ത്തന്നെ ഉള്ള തായിരുന്നു അവരുടെ വിശ്വാസം.സ്വകാര്യ സ്വത്ത് സമ്പാദനം അംഗങ്ങള്‍ക്ക് അനുവദിച്ചിരുന്നില്ല .
മറ്റു വിഭാഗങ്ങളുടെ പഞ്ചാംഗം ചാന്ദ്രമാസത്തെ ആശ്രയിച്ചായിരുന്നുവെങ്കില്‍ എസ്സീനുകളുടെ പഞ്ചാംഗമാകട്ടെ ഇവിടത്തെ പോലെ സൂര്യനെ ആശ്രയിച്ചുള്ളതായിരുന്നു. മുപ്പതു ദിവസം വീതമുള്ള 12 മാസങ്ങള്‍ ചേര്‍ന്ന വര്‍ഷത്തെ അവര്‍ മൂന്നു മാസങ്ങള്‍ ഉള്ള നാലു ഋതുക്കളായി തിരിച്ചു. 
ഓരോ ഋതുവിനും ഒടുവില്‍, ഒരു ഋതുവിന്റേയും ഭാഗമല്ലാത്ത ഒരു ദിവസം കൂടി ഉണ്ടായിരുന്നതിനാല്‍, അവരുടെ ഒരു വര്‍ഷത്തില്‍ 364 ദിവസം ഉണ്ടായിരുന്നു.
പ്രഥമ മുതല്‍ വാവ് വരെ -15 ദിവസം. രണ്ടു പക്ഷത്തിലെ വാവ് -30 ദിവസം , 12 മാസം-360 ദിവസം .
ഇത് ചാന്ദ്രമാസരീതി ആണ് .
ആഴ്ചാവസാനമായ ശനി ഇവര്‍ സാബത്ത് ദിനമായി ആചരിക്കുന്നുണ്ട് .
ഒരു വര്‍ഷത്തെ ഒന്‍പതു ഗ്രഹങ്ങള്‍ക്കായി ഭാഗിച്ചുകിട്ടുന്ന നാല്‍പ്പത്തൊന്നു ദിവസം ഇവിടത്തെ പോലെ തന്നെ മണ്ഡല കാലമായി വ്രതങ്ങള്‍ ആഘോഷിക്കുന്ന പതിവും ഇവര്‍ക്കുണ്ട് .
1920 കാലഘട്ടത്തില്‍ വത്തിക്കാന്റെ പുരാവസ്തു ശേഖരത്തില്‍നിന്ന് ഈ വിഭാഗക്കാരുടെ വേറിട്ട്‌ നില്‍ക്കുന്ന ഒരു സുവിശേഷം കണ്ടെടുത്തു .
’Essene Gospel of Peace” എന്നാണു പേര് .
ഈ പുസ്തകത്തില്‍ പ്രകൃതിജീവനവും അഹിംസയും ആത്മവിദ്യയുടെകൂടെ അദ്ദേഹം പഠിപ്പിക്കുന്നു. 
സൂര്യയോഗയും ജല, വായു, മണ്ണ് ചികിത്സയും ആവശ്യമെന്ന് പറയുന്നു. 
വൃക്ഷങ്ങളിലെ കായ് കനികള്‍, ഇലകള്‍, ധാന്യങ്ങള്‍, തേന്‍, പാല് എന്നിവയേ കഴിക്കാവൂ എന്നും അന്യനാട്ടിലെ ഫലവര്‍ഗങ്ങള്‍ ഒഴിവാക്കുകയാണ് നല്ലതെന്നും പറയുന്നു. 
കിഴങ്ങുവര്‍ഗങ്ങള്‍ കഴിക്കുവാന്‍ പറയുന്നില്ല. അതുപോലെ ഉറങ്ങുവാന്‍ കിടക്കുമ്പോള്‍ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി കിടക്കുന്നതാണ് നല്ലതെന്നും കാരണം പിതാവിന്റെ സാമ്രാജ്യങ്ങള്‍ എവിടെയും വ്യാപിച്ചിരിക്കുന്നുണ്ടെന്നും പറയുന്നു. 
ചാവുകടല്‍ ചുരുളുകളും, ഗ്നോസ്റ്റിക് സുവിശേഷങ്ങളും എസ്സീന്‍ ഗോസ്പല്‍ ഓഫ് പീസും എസ്സീന്‍ ഗോസ്പല്‍ ഓഫ് ഹോളി 12 ഉം അടക്കം ധാരാളം ഗ്രന്ഥങ്ങള്‍ , അംഗീകരിക്കപ്പെട്ട സുവിശേഷങ്ങളില്‍ പറയുന്നതിനെക്കാള്‍ മഹത്തായ രീതിയില്‍ , ഈസാനാഥിനെ വിവരിക്കുന്നു.
(യോഹന്നാന്‍റെ സുവിശേഷത്തില്‍ നഥാനിയേല്‍ എന്ന പേരിലാണ് വിശുദ്ധ ബര്‍ത്തലോമിയോ അറിയപ്പെടുന്നത്. ഗലീലിയിലെ കാനാ സ്വദേശിയായ വിശുദ്ധ ബര്‍ത്തലോമിയോ യേശു തിരഞ്ഞെടുത്ത ആദ്യ ശിഷ്യന്‍മാരില്‍ ഒരാളായിരുന്നു. അര്‍മേനിയന്‍ സഭക്ക് ഇപ്രകാരമൊരു ദേശീയ പുരാവൃത്തമുണ്ട്: വിശുദ്ധ യൂദാ തദേവൂസും, വിശുദ്ധ ബര്‍ത്തലോമിയോയും ഒന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ അവിടെ വരികയും ‘ആഹൂറ മസ്ദ എന്ന ദേവനെ ആരാധിച്ചിരുന്നവര്‍ക്കിടയില്‍ ക്രിസ്തുമതം പ്രചരിപ്പിക്കുകയും ചെയ്തു. )
യസീനി ചുരുളുകളിലെ മുഖ്യൻ ഈനോക്.
ഗുരു-ശിഷ്യ സംവാദ രൂപത്തിൽ ആണ്ധ ർമ്മോപദേശം.
ഈനോക് എന്നും മനോക് (നോഹ് -മനു ) എന്നും വിളിക്കപ്പെടുന്ന മാനു ആണ് ഈ ചരിത്രപുരുഷന്‍ .
എസ്സീന്‍ ഗോസ്പലിലെ കേന്ദ്ര ബിന്ദു ആയ എനോക്ക് മനു ആണെന്ന് സംശയിക്കാം .
മുവ്വായിരം വര്‍ഷം മുന്‍പ് ഉണ്ടായ പ്രളയകാലത്ത് കടലില്‍ ആണ്ടുപോയ നഗരമാണ് ദ്വാരക .
ഹരപ്പ സംസ്കാരവും അതിന്‍റെ കാലഘട്ടം തന്നെ .
നൊഹ് ,മനു ,കൃഷ്ണന്‍ ,വിക്രമാദിത്യന്‍ തുടങ്ങിയവരുടെ സംസ്കൃതികള്‍ ആണ് അക്കാലത്ത് നശിച്ചുപോയത് .
സമകാലീകര്‍ അശോകന്‍ ,ബുദ്ധന്‍ , സീസര്‍മാര്‍ .
കാസ്പിയന്‍ കടലിടുക്കിലെ ഖുര്‍ആന്‍ പ്രദേശത്ത് ചാവുകടലില്‍ നിന്നും ഭരണിയില്‍ അടച്ചു ഭദ്രമാക്കിയ നിലയില്‍ കണ്ടു കിട്ടിയ ബിസി .മൂന്നാം നൂറ്റാണ്ടിലെ രചനകള്‍ വരെ അടങ്ങുന്ന ചരിത്ര സാഹിത്യങ്ങള്‍ ഒരു കാലത്ത് അഥീനിയുടെ ഒളിപ്യന്‍ മലയിലെ വലിയ വായനശാല ശാല കെട്ടിടത്തില്‍ സൂക്ഷിചിരുന്നവ ആകാം .
റോമാ സാമ്രാജ്യം ഗ്രീക്ക് കീഴടക്കിയപ്പോള്‍ ഇവ അന്നത്തെ സര്‍വ സംസ്കാരത്തിന്‍റെയും സര്‍വ്വകലാശാലയായ ആ ഗ്രന്ധ പുര സൂക്ഷിപ്പുകാര്‍ കടലിടുക്കില്‍ ഒളിപ്പിച്ചതായിരിക്കാം .
ബുദ്ധമതം , ക്രിസ്തുമതം ,കൃഷ്ണ മതം , പാഴ്സി മതം ,ശൈവ മതം, ജൈനമതം , വ്യാസ മതം, വസിഷ്ഠ മതം തുടങ്ങിയ സന്യാസി മതങ്ങളുടെ ആശയം ഒരു ഉയര്‍ന്ന ചിന്താശേഷിയുള്ള തലമുറയുടെ ആശയങ്ങളുടെ ഏകീകരണമാണ് . 
ഇത് മനസ്സിലാക്കിയ ചരിത്രാന്വേഷികള്‍ ബുദ്ധനും കൃഷ്ണനും ക്രിസ്തുവും ജീവിത കഥകളില്‍ കാണുന്ന സമാനതകള്‍ കൊണ്ട് ഒരു വ്യക്തി തന്നെ ആണെന്ന് വാദിച്ചു .
ബൌദ്ധാശയങ്ങള്‍ അശോകചക്രവര്‍ത്തി ആണ് പ്രചരിപ്പിച്ചത് . അശോക ശാസനങ്ങള്‍ എന്ന പേരില്‍ അവ ശിലാലിഖിതങ്ങളായും ഗ്രന്ഥ ചുരുളുകള്‍ ആയും ഇന്നും കാണാം .
ഗ്രീക്ക് തത്വ ചിന്തകരിലെ സോക്രട്ടിസ്‌ ആത്മാവ് ഒരിക്കലും നശിക്കുന്നില്ല , അതിനു പുനര്‍ജ്ജന്മമുണ്ട് എന്ന് പ്രഖ്യാപിച്ചു എതിരാളികളാല്‍ വിഷം നല്‍കപ്പെട്ടു മരിച്ച ഒരു പ്രശസ്തന്‍ ആയിരുന്നു .
സോക്രട്ടിസ്‌ ,പ്ലേറ്റോ എന്നിവര്‍ അലക്സാണ്ടര്‍ കൈസരുടെ ഗുരുക്കന്‍മാരോ കൂട്ടുകാരോ ആണ് .
ഹെര്‍ക്കുലീസിന്റെ പിന്തലമുറക്കാരനും ശില്‍പ്പിയും ആയ ഫിലിപ്പിന്റെ മകനാണ് അലക്സാണ്ടര്‍ .ഫിലിപ്പിന്റെ നാലാമത്തെ ഭാര്യയായ ഒളിമ്പിയസാണ്‌ അമ്മ.ഫിലിപ്പിന്റെ മറ്റൊരു ഭാര്യ ക്ലിയോപാട്ര.
അലക്സാൻഡർ ജനിച്ചത്‌ ഗ്രീക്ക്‌ മാസമായ ഹെകറ്റോംബയൊണിൽ 6ആം തീയതിയാണ്‌ ഇത്‌ ഏകദേശം ബി.സി.356 ജൂലൈ 20ആം തീയതിയായി വരും,
തത്വചിന്തകനായ അരിറ്റോട്ടിലാണ്‌ പതിനാറ്‌ വയസു വരെ അദ്ദേഹത്തെ പഠിപ്പിച്ചിരുന്നത്‌.
അരിസ്റ്റോട്ടിൽ അലക്സാണ്ടറിനെയും സഹപാഠികളെയും വൈദ്യം.തത്വചിന്ത,ധർമ്മം,മതം, യുക്തിചിന്ത,കല തുടങ്ങിയ വിഷയങ്ങൾ പഠിപ്പിച്ചു.
അരിസ്റ്റോട്ടിലിന്റെ ശിഷ്യത്തിൽ ഹോമറിന്റെ കടുത്ത ആരാധകനായി തീർന്നു,പ്രതേകിച്ച്‌ഇലിയഡിന്‍റെ .(ഹോമറിന്റെ ജീവ ചരിത്രമാണ് ഇലിയഡ്‌) .
അരിസ്റ്റോട്ടിൽ അതിന്റെ ഒരു ഭാഷ്യം അലക്സാണ്ടറിന്‌ നൽകി.
അദ്ദേഹം തന്റെ യുദ്ധത്തിനോടൊപ്പാം വരെ അത്‌ സൂക്ഷിക്കുമായിരുന്നു.
അലക്സാണ്ടർ ഈജിപ്റ്റിൽ ബിസി 332ൽ വളരെ പുരോഗമിച്ചു .അദ്ദേഹം താൻ മാസ്റ്റെർ ഓഫ്‌ ദ യൂണിവേഴ്സ്‌ ആണെന്നും അമുൻ ദേവന്റെ(തമ്മൂസ് ) മകനാണെന്നും ലിബ്യൻ മരുഭൂമിയിൽ വച്ച്‌ പറഞ്ഞു.
സിയൂസ്‌-അമ്മുൻനാണ്‌ അലക്സാണ്ടറിന്റെ യഥാർത്ഥ പിതാവെന്നും പരാമർശിക്കുന്ന കറൻസിയും ഇറങ്ങിയിരുന്നു.
ബി.സി.326ൽ അദ്ദേഹം ഇന്ത്യ കീഴടക്കി.
ബി.സി 323-ൽ ബാബിലോണിയയിൽ വച്ച്‌ അദ്ദേഹം അന്തരിച്ചു.
അലക്സാൻഡറിന്റെ പടയോട്ടത്തിന്റെ ഫലമായി സാംസ്ക്കാരിക സങ്കലനങ്ങൾ ഉണ്ടായി .
ഗ്രീക്കോ -ബുദ്ധയിസം അവയിൽ ഒരു ഉദാഹരണമാണ്‌.
ഏഷ്യയും വടക്ക്കിഴക്ക്‌ ആഫ്രിക്കയും വരെ നീണ്ട്‌ കിടക്കുന്ന സാമ്രാജത്തിന്റെ അധിപനാണ്.
കാളക്കുട്ടി എന്ന് പേരുള്ള അദ്ദേഹത്തിന്‍റെ കുതിരയുടെ പേരാണ് കൈസര്‍ .
അലക്സാണ്ടറിന്റെ സൈന്യവും, ഇന്ത്യൻ രാജാവായപോറസ് (സംസ്കൃതത്തിൽ പുരൂരവസ്സ്) രാജാവിന്റെ സൈന്യവും തമ്മിൽ ക്രി.മു. 325-ൽ ഇന്നത്തെ പാകിസ്താനിലെ ഭേര എന്ന സ്ഥലത്തിനടുത്ത്, ഹൈഡാസ്പസ് (ത്ധലം ) നദിക്കരയിൽ നടന്ന യുദ്ധത്തില്‍ പരിക്കേറ്റ ബ്യൂസിഫാലസ് എന്ന കൈസര്‍ പിന്നീട്‌ കൊല്ലപ്പെട്ടു.
ബി.സി.ഇ. 330 വർഷകാലത്ത് അലക്സാണ്ടർ ഇന്നത്തെ അഫ്ഗാനിസ്ഥാനില്‍ എത്തി . 
തന്റെ വലിയൊരു സേനാവ്യൂഹത്തെ അറാകൊസിയയിൽ (ഇന്നത്തെ കാന്ദഹാര്‍ ) വിന്യസിച്ച് വടക്കുകിഴക്ക് ദിശയിൽ കാബൂൾ തടം ലക്ഷ്യമാക്കി നീങ്ങി. 
ബി.സി.ഇ. 330/329 വർഷത്തെ മഞ്ഞുകാലത്ത് ഇദ്ദേഹം കാബൂള്‍ താഴ്വരയിലെത്തി. 
ഇതിനു ശേഷം ഹിന്ദു കുഷിനു വടക്കോട്ട് കടന്ന് ബാക്ട്രിയ (സെരോസ്ട്രിയന്‍ ,ബുദ്ധമതങ്ങളുടെ ഉറവിടം ) അധീനതയിലാക്കി.
ഇനി ഈനോക്ക്മനുവിന്റെ മതം കൂടി നോക്കാം .
സസേനീയ പേര്‍ഷ്യയില്‍ പിറന്ന ഒരു പ്രധാന ജ്ഞാന വാദ മതമാണ്‌ മനിക്കേയ വാദം .
അതിന്റെ സ്ഥാപകപ്രവാചകൻ മാനി-യുടെ(ക്രി.വ. 216–276-നടുത്ത കാലംഎന്ന് കരുതുന്നു ) മൂലരചനകൾ മിക്കവയും നഷ്ടപ്പെട്ടെങ്കിലും, അവയുടെ ഒട്ടേറെ ശകലങ്ങളും പരിഭാഷകളും ലഭ്യമാണ്‌. നന്മനിറഞ്ഞ ആത്മാവിന്റെ തേജലോകവും ദുഷ്ടമായ ജഡത്തിന്റെ തമോലോകവും തമ്മിലുള്ള സമരത്തെ വിവരിക്കുന്ന വിശദമായൊരു പ്രപഞ്ചവീക്ഷണമാണ്‌ മനിക്കേയവാദത്തിന്റെ കാതൽ. 
ജഡത്തിൽ ബന്ധിതമായ പ്രകാശത്തെ ജഡലോകത്തിൽ നിന്ന് മുക്തമാക്കി, അതിന്റെ സ്വന്തമായ തേജലോകത്തെത്തിക്കുന്ന പ്രക്രിയയാണ്‌ മനുഷ്യചരിത്രത്തിൽ അരങ്ങേറുന്നതെന്നും ഈ മതം പഠിപ്പിച്ചു.
ക്രി.വ. മൂന്നു മുതൽ ഏഴുവരെ നൂറ്റാണ്ടുകളിൽ ഏറെ പ്രചാരം നേടിയ മനിക്കേയവാദം അതിന്റെ നല്ലകാലത്ത് ലോകത്തിലെ ഏറ്റവും പ്രചാരമുള്ള മതങ്ങളിൽ ഒന്നായിരുന്നു. ഇക്കാലത്ത് മനിക്കേയൻ ആരാധനാലയങ്ങളും വേദഗ്രന്ഥങ്ങളും കിഴക്ക് ചൈന മുതൽ പടിഞ്ഞാറ് റോമാ സാമ്രാജ്യം വരെ നിലവിലുണ്ടായിരുന്നു. 
തെക്കൻ ചൈനയിൽ ഈ മതം അപ്രത്യക്ഷമായത് പതിനാലാം നൂറ്റാണ്ടിനു ശേഷമാണ്‌.
സിറിയയിലെ അരമായ ഭാഷയിൽ രചിക്കപ്പെട്ട മനിക്കേയവാദത്തിന്റെ ആറു മൂലവിശുദ്ധഗ്രന്ഥങ്ങൾ താമസിയാതെ മറ്റു ഭാഷകളിലേയ്ക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടത് ഈ മതത്തിന്റെ പ്രചാരത്തെ സഹായിച്ചു.
സസേനിയ സാമ്രാജ്യത്തിൽ അസൂരിസ്ഥാൻ പ്രവിശ്യയുടെ ഭാഗമായിരുന്ന ബാബിലോണിനു സമീപമുള്ള മർദ്ദീനിൽ, ക്രി.വ. 216-ലാണ്‌ മനിക്കേയവാദത്തിന്റെ സ്ഥാപകനായ മാനി ജനിച്ചത്. "കൊളോൺ മാനി പുസ്തകം" എന്നറിയപ്പെടുന്ന രേഖയനുസരിച്ച്, തെക്കൻ മെസൊപ്പോത്തോമിയയിലെ പുരോഹിതകുടുംബത്തിലായിരുന്നു ജനനം. 
അച്ഛന്റെ പേര്‌ പത്താക്ക് എന്നും അമ്മയുടെ പേര്‌ മറിയം എന്നുമായിരുന്നു. 
അമ്മയുടെ നെഞ്ചു പിളർന്നാണ്‌ മാനി ജനിച്ചതെന്ന് മനിക്കേയർ വിശ്വസിക്കുന്നതായി പറയപ്പെടുന്നു.
ഈജിപ്തിൽ നിന്നു കണ്ടുകിട്ടിയ അഞ്ചാം നൂറ്റാണ്ടിലെ മാനി ഗ്രന്ഥത്തിലെ(Mani Codex) സൂചനകളിൽ നിന്ന് മാനി എൽസീസായികൾ എന്ന യഹൂദ-ക്രിസ്തീയ ജ്ഞാനസ്നാന വിഭാഗത്തിന്റെ പശ്ചാത്തലത്തിൽ വളർന്നെന്നും അവരുടെ പവിത്രരചനകളുടെ സ്വാധീനത്തിൽ പെട്ടിരുന്നെന്നും മനസ്സിലാക്കാം.
യൗവനത്തിൽ മാനി തനിക്ക് ഒരു അരൂപിയിൽ നിന്ന് വെളിപാടു കിട്ടിയതായി അവകാശപ്പെട്ടു. 
ആ അരൂപിയെ പിന്നീടദ്ദേഹം തന്റെ ഇരട്ട, തന്റെ സിസിഗോസ്, തന്റെ പകർപ്പ്, കാവൽമാലാഖ ദൈവാത്മാവ് എന്നൊക്കെ വിളിച്ചു. ആ അരൂപിയിൽ നിന്നു പഠിച്ചതായി മാനി അവകാശപ്പെട്ട സത്യങ്ങളാണ്‌ പിന്നീട് മനിക്കേയവാദമായി വികസിച്ചത്.
ആ സത്യങ്ങൾ നൽകിയ ആത്മജ്ഞാനം മാനിയെ, ദൈവികമായ അറിവും മുക്തിദായകമായ ഉൾക്കാഴ്ചയും ഉള്ള ജ്ഞാനി ആക്കി മാറ്റി. 
പുതിയനിയമത്തിൽ വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന സത്യാരൂപിയായ പാറേക്ലേത്താ (പരിശുദ്ധാത്മാവ്) ആണ്‌ താനെന്ന് മാനി അവകാശപ്പെട്ടു:
സൊറാസ്ട്രർ, ബുദ്ധൻ, യേശു തുടങ്ങിയവരിലൂടെയുള്ള പ്രവാചകപാരമ്പര്യത്തിന്റെ അന്ത്യവും മുദ്രയും ആണ്‌ താനെന്നും അദ്ദേഹം കരുതി.
പൗരസ്ത്യപാരമ്പര്യത്തിൽ പാരേക്ലേത്താ എന്നതു കൊണ്ട് ദൈവിക ത്രിത്വത്തിലെ മൂന്നാമാളായ പരിശുദ്ധാത്മാവ് എന്നാണ്‌ അർത്ഥമാക്കുന്നത്.
സസാനിയ ഭരണത്തിന്റെ സഹായത്തോടെ മാനി വിദൂരദേശങ്ങളിലേയ്ക്കുള്ള വേദപ്രചാരദൗത്യങ്ങളും തുടങ്ങി. എന്നാൽ അടുത്ത തലമുറയിലെ ഭരണാധികാരികളുടെ പിന്തുണ നേടുന്നതിൽ പരാജയപ്പെട്ടതും സൊറാസ്ട്രിയ പൗരോഹിത്യത്തിന്റെ എതിർപ്പും മാനിക്ക് തടസ്സമായി.
പേർഷ്യൻ രാജാവായ ബഹ്രാം ഒന്നാമന്റെ കാലത്ത്, മാനിയെ ക്രി.വ. 276–277-നടുത്ത് കുരിശിൽ തറച്ചുകൊന്നതായി കരുതപ്പെടുന്നു.
ഏഴു രചനകൾ നിർ‌വഹിച്ച മാനി അവയിൽ ആറും എഴുതിയത് സിറിയൻ-അരമായയിൽ ആണ്‌.
മദ്ധ്യ-പേർഷ്യൻ ഭാഷയിൽ എഴുതപ്പെട്ട ഷബുഹ്രാഗൻ എന്ന ഏഴാമത്തെ രചന മാനി തന്റെ സമകാലീനനായിരുന്ന സസാനിയൻ ചക്രവർത്തി ഷാപ്പൂർ ഒന്നാമന്‌ പേർഷ്യയുടെ തലസ്ഥാനമായിരുന്ന ക്ടെസിഫോണിൽ സമ്മാനിച്ചതാണ്‌.
മനിക്കേയൻ പുരാവൃത്തത്തിലെ പത്തു സ്വർഗ്ഗങ്ങളിൽ ഏഴാമത്തേതിലുള്ള തേജലോകത്തിലെ "മഹത്ത്വത്തിന്റെ രാജാവ്", ഈനോക്ക് സാഹിത്യത്തിലെ സ്വർഗ്ഗസിഹാസനത്തിലിരിക്കുന്ന മഹത്ത്വത്തിന്റെ രാജാവു തന്നെയാണെന്ന് ഈനോക്ക് സാഹിത്യസമുച്ചയത്തിന്റെയും മനിക്കേയൻ രാക്ഷസഗ്രന്ഥത്തിന്റെ മനിക്കേയൻ മൂലത്തിന്റേയും വിശകലനം വെളിവാക്കുന്നു.
മാനിയുടെ ധാർമ്മികചിന്തയുടെ രൂപീകരണത്തിൽ ബുദ്ധമതം കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 
പുനർജ്ജന്മത്തിലുള്ള വിശ്വാസവും മറ്റും മനിക്കേയവാദത്തിന്റെ ഭാഗമായിത്തീർന്നത് അങ്ങനെയാണ്‌.
ആദിയിൽ പ്രകാശവും, അവ്യക്തതയും; നന്മയും തിന്മയും; ദൈവവും ജഡവും വ്യക്തതയുള്ള അതിരിനാൽ വേർതിരിക്കപ്പെട്ട് വ്യതിരിക്തമായി കഴിഞ്ഞു. 
മഹത്ത്വത്തിന്റെ പിതാവ് ഉത്തരദിശയിൽ വാണു.....ദക്ഷിണദിശയിൽ ഇരുട്ടിന്റെ അധിപനും.....ജഡത്തിന്റെ ക്രമംതെറ്റിയ ചലനം ഇരുട്ടിന്റെ അധിപനെ അയാളുടെ രാജ്യത്തിന്റെ അതിരിലേയ്ക്ക് തള്ളിവിട്ടു.....
അവിടെ പ്രകാശത്തിന്റെ മഹത്ത്വം കണ്ട അയാൾ അതിനെ സ്വന്തമാക്കാൻ മോഹിച്ചു.
അപ്പോൾ, ശത്രുവിനെ നേരിടാൻ മഹത്ത്വത്തിന്റെ പിതാവ് തീരുമാനിച്ചു. 
അദ്ദേഹം തന്നിൽ നിന്നു ജീവമാതാവിനെ ഉരുവാക്കി. 
ജീവമാതാവ് ഒരു പുതിയ സത്തയായി ആദിപുരുഷനെയും അയാളുടെ അഞ്ചുപുത്രന്മാരെയും സൃഷ്ടിച്ചു....
മക്കളോടൊത്ത് അതിർത്തിയിലെത്തിയ ആദിപുരുഷൻ ഇരുട്ടിനെ വെല്ലുവിളിച്ചു. എന്നാൽ അസുരന്മാർ അയാളെ തോല്പിക്കുകയും അയാളുടെ പുത്രന്മാരെ വിഴുങ്ങുകയും ചെയ്തു....
പ്രകാശത്തിന്റേയും ഇരുട്ടിന്റേയും കൂടിക്കലരലിന്റെ തുടക്കം അതായിരുന്നു‌. 
എന്നാൽ അവ്യക്തതയ്ക്കുള്ളിൽ പ്രകാശത്തിനു കടന്നെത്താൻ കഴിഞ്ഞതിനാൽ, മഹത്ത്വത്തിന്റെ പിതാവിന്റെ അന്തിമവിജയവും അതോടെ ഉറപ്പായി.
രണ്ടാമതൊരു സൃഷ്ടിയിൽ, മഹത്ത്വത്തിന്റെ പിതാവ് ജീവാത്മാവിനെ ഉരുവാക്കി.
അവ്യക്തതയിലേക്കിറങ്ങിയ ജീവാത്മാവ്, ആദിപുരുഷനെ കൈപിടിച്ച് സ്വർഗ്ഗീയഭവനമായ തേജസിന്റെ പറുദീസയിലേയ്ക്കുയർത്തി. 
അസുരന്മാരെ തോല്പിച്ച ജീവാത്മാവ് അവരുടെ ത്വക്കിൽ നിന്ന് ആകാശത്തേയും, അസ്ഥികളിൽ നിന്ന് പർ‌വതങ്ങളേയും മാംസ-മലങ്ങളിൽ നിന്ന് ഭൂമിയേയും ഉരുവാക്കി....
വിമോചനത്തിന്റെ ആദ്യപടിയായി, അവ്യക്തതയുടെ സ്പർശമേൽക്കാതെയുണ്ടായിരുന്ന പ്രകാശത്തെ ജീവാത്മാവ് സൂര്യ-ചന്ദ്രന്മാരായി വേർതിരിച്ചു.
വീണ്ടുമൊരു സൃഷ്ടിയിൽ പിതാവ് തന്നിൽ നിന്ന് മൂന്നാമത്തെ ദൂതനെ ഉരുവാക്കി. മൂന്നാമത്തെ ദൂതൻ, അപ്പോഴും അവ്യക്തതയിൽ ബന്ധിതമായിരുന്ന പ്രകാശത്തെ വേർതിരിക്കാനുള്ള യന്ത്രമായി പ്രപഞ്ചത്തെ ക്രമീകരിച്ചു.
ആ പ്രക്രിയയുടെ ആദ്യത്തെ രണ്ടാഴ്ചക്കാലം പ്രകാശത്തിന്റെ കണികകൾ ചന്ദ്രനിലേയ്ക്കുയർന്ന് പൗർണ്ണമിയാകുന്നു; 
അടുത്ത രണ്ടാഴ്ചക്കാലം പ്രകാശകണികൾ ചന്ദ്രനെ വിട്ടു സൂര്യനെ പ്രാപിക്കുകയും അവിടന്ന് അവയുടെ സ്വന്തമായ പ്രകാശത്തിന്റെ ലോകത്തെത്തുകയും ചെയ്യുന്നു.
എന്നാൽ അസുരന്മാർ വിഴുങ്ങിയ പ്രകാശത്തിന്റെ വേർതിരിവ് അപ്പോഴും പൂർത്തിയാവുന്നില്ല.
തുടർന്ന് മൂന്നാമത്തെ ദൂതൻ നഗ്നകന്യകയായി പുരുഷാസുരന്മാർക്കും നഗ്നയുവാവായി അസുരസ്ത്രീകൾക്കും പ്രത്യക്ഷപ്പെട്ടു.....
അതോടെ കാമാതുരരായ പുരുഷാസുരന്മാർ നേരത്തേ വിഴുങ്ങിയ പ്രകാശത്തെ രേതസ്സയി പുറംതള്ളുന്നു. 
ഭൂമിയിൽ പതിച്ച രേതസ്സ് മുളച്ച് സസ്യലതാദികളാകുന്നു. നഗ്നയുവാവിനെ കണ്ട് കാമാതുരരായ അസുരസ്ത്രീകൾ ചാപിള്ളകളെ പ്രസവിച്ചു. 
നിലത്തു പതിച്ച ചാപിള്ളകൾ സസ്യലതാദികളേയും അവയിലടങ്ങിയിരുന്ന പ്രകാശത്തേയും വിഴുങ്ങി.
പിന്നെ മൂന്നാം ദൂതന്റെ പ്രവൃത്തികൾ കണ്ടു ഭയന്ന ജഡം ആസക്തിയുടെ രൂപമെടുത്തു. 
ചാപിള്ളകളിൽ ബന്ധിതമായിരുന്ന പ്രകാശകണികകളെ പൊതിയാൻ ശക്തമായൊരു സൃഷ്ടിയെ ഉണ്ടാക്കാൻ ആസക്തി തീരുമാനിച്ചു. അതിനായി സ്ത്രീ-പുരുഷന്മാരായ ഒരു അസുരജോഡി ചാപിള്ളകളെ വിഴുങ്ങി. 
തുടർന്ന് ആ അസുരജോഡി ഇണചേർന്ന് ആദിമനുഷ്യരായ ആദം-ഹവ്വാമാരെ ജനിപ്പിച്ചു.
ഇനി സെരോസ്തൃയര്‍ മതം.
സോറോത്തുസ്ട്ര അഥവാ സറാത്തുസ്ത്ര എന്ന ഇറാനിയന്‍ പ്രവാചകന്റെ പ്രബോധനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു മതമാണ്‌ സൊറോസ്ട്രിയൻ മതം. 
ഇസ്ലാംഭരണത്തിനു മുൻപുള്ള പേർഷ്യയിലെ അവസാനഔദ്യോഗികമതമായിരുന്നു.അവസ്ത ആണ് ഈ മതത്തിന്റെ പുണ്യഗ്രന്ഥം.
അഹുറ മസ്ദ എന്ന വിവേകത്തിന്റെ ദൈവത്തിൽ നിന്നും സറാത്തുസ്ട്രക്ക് ലഭിച്ച വെളിപാടുകളാണ്‌ ഈ മതത്തിന്റെ അടിസ്ഥാനമായി കണക്കാക്കുന്നത്.
ഇത് ഒരു കൂട്ടം പുരാതനമായ ലിഖിതരേഖകളുടെ ശേഖരത്തിന്റെ പൊതുനാമമാണ്‌. 
00-ആമാണ്ടിനും 600-ആമാണ്ടിനുമിടയിൽ ഇറാനിലെ സസാനിയൻ രാജാക്കന്മാരുടെ കാലത്താണ്‌ ഇതിന്റെ ശേഖരണം നടന്നത്. 
ഈ മതവിശ്വാസികളുടെ പുണ്യഗ്രന്ഥമാണിത്. 
അവെസ്തയിലെ ഭാഷക്കും ഇതിൽ വിവരിച്ചിരിക്കുന്ന ആചാരങ്ങൾക്കും വേദങ്ങളുമായി സാമ്യമുണ്ട്.
അവെസ്തയുടെ ഏറ്റവും പുരാതനമായ ഭാഗമായ ഗാഥാകളിൽ പരാമർശിക്കപ്പെടുന്ന ഒരു പുരോഹിതനാണ്‌ സറാത്തുസ്ട്ര അഥവാ സൊറോസ്റ്റർ.
ദൈവങ്ങൾ തന്നെ തിരഞ്ഞെടുത്ത ആദ്യത്തെ മനുഷ്യപുരോഹിതനാണ് സറാത്തുസ്ത്ര എന്നാണ് വിശ്വാസം. 
സറാത്തുസ്ത്രയുടെ ജീവിതകാലത്തെക്കുറിച്ചും ജന്മദേശത്തെക്കുറിച്ചും വാസ്തവത്തിൽ അദ്ദേഹം ജീവിച്ചിരുന്നോ എന്നു പോലും തർക്കങ്ങളുണ്ട്.
ബി.സി.ഇ. രണ്ടാം സഹസ്രാബ്ദമാണ്‌ അദ്ദേഹത്തിന്റെ ജീവിതകാലം എന്നാണ്‌ ഒരു മതം. 
എന്നാൽ ഏതാണ്ട് ബി.സി.ഇ. 600-നടുത്താണെന്നാണ്‌ എന്നാണ്‌ മറ്റൊരു വാദം.
ഗാഥാകളിലെ ഭാഷയും, ബി.സി.ഇ. രണ്ടാം സഹസ്രാബ്ദത്തിന്റെ അവസാനകാലത്ത് രചിക്കപ്പെട്ടിട്ടുള്ളഋഗ്വേദത്തിലെ ഭാഷയും തമ്മിലുള്ള സാരമായ സാദൃശ്യം, ആദ്യത്തെ വാദത്തിന്‌ ആക്കം കൂട്ടുന്ന ഒന്നാണ്‌.
പരമ്പരാഗതമായി സറാത്തുസ്ട്ര, ബാക് ട്രിയയിലാണ് ജീവിച്ചിരുന്നത് എന്നാണ്‌ വിശ്വസിക്കപ്പെടുന്നത്. 
അഫ്ഘാനിസ്താന്റെ വടക്കൻ പ്രദേശങ്ങളുടെ പുരാതനനാമമാണ്‌ ബാക്ട്രിയ.
കിഴക്കൻ ഇറാനിലും ഇന്നത്തെ അഫ്ഘാനിസ്താനിലുമുള്ള നിരവധി പ്രദേശങ്ങൾ അവെസ്തയിൽ പരാമർശിക്കപ്പെടുന്നെങ്കിലും അവെസ്തയുടെ പ്രസ്തുതഭാഗങ്ങളെല്ലാം പിൽക്കാലത്ത് രചിക്കപ്പെട്ടതിനാൽ സറാത്തുസ്ത്ര ഈ പ്രദേശത്തല്ല ജീവിച്ചിരുന്നതെന്ന് അനുമാനിക്കപ്പെടുന്നു.
വടക്കുപടിഞ്ഞാറൻ ഇറാനിലുള്ള അസർബയ്ജാനുമായും സറാത്തുസ്ട്രയുടെ പേര്‌ ബന്ധപ്പെടുത്തിക്കാണുന്നുണ്ട്. 
ഇറാന്റെ കിഴക്കോ വടക്കുകിഴക്കോ ഉള്ള ഏതോ ഒരു പ്രദേശത്ത്, ബാഹ്യലോകവുമായി വലിയ ബന്ധമൊന്നുമില്ലാത്ത, മൃഗപരിപാലനം തൊഴിലാക്കിയവരുടെ കൂട്ടത്തിലാണ്‌ ഇദ്ദേഹം ജീവിച്ചിരുന്നതെന്ന് അനുമാനിക്കപ്പെടുന്നു.
സറാത്തുസ്ട്രയുടെ മതം ഏതാണ്ട് ഏകദൈവത്തിലടിസ്ഥിതമായിരുന്നെങ്കിലും, മറ്റു മൂർത്തികളിലും ഇവർ വിശ്വസിച്ചിരുന്നു. സൊറോസ്ട്രിയൻ വിശ്വാസികളുടെ മിക്ക മൂർത്തികളേയും ഇന്തോ ആര്യന്മാരുടെ മതത്തിലും (ഹിന്ദു മതം ) കാണാൻ സാധിക്കും.
രണ്ടു മതങ്ങളിലും അഗ്നിയും ജലവും നിത്യപൂജകളിലും പ്രാർഥനകളിലും പ്രധാനപ്പെട്ടതാണ്‌.
വലിയ പൂജകളിലെസോമത്തിന്റെ സാന്നിധ്യവും എടുത്തുപറയത്തക്കതാണ്.
സൊറോസ്ട്രിയൻ മതവും ഇന്തോ ആര്യന്മാരുടെ മതവും തമ്മിലുള്ള പ്രധാനവ്യത്യാസം ഇതാണ്‌: 
സൊറോസ്ട്രിയൻ വിശ്വാസങ്ങളിലെ തിന്മയുടെ അധിപനമായ അംഗ്ര മൈന്യുവിന്റെ കൂട്ടാളികളായ മൂർത്തികളെ ദേവ എന്നാണ്‌ അറിയപ്പെടുന്നത്. 
ഇവരെ സംബന്ധിച്ചിടത്തോളം ഇന്ദ്രന്‍ അപ്പോള്‍ , അത്തരത്തിൽ തിന്മയുടെ ഒരു ദേവനാണ്‌. 
ഇന്തോ-ആര്യന്മാരുടെ കാര്യത്തിൽ ഇന്ദ്രനടക്കമുള്ള ദേവന്മാർ പ്രാചീന ആരാധനാമൂർത്തികളാണ്‌.
ഇതിൽ നിന്നും സറാത്തുസ്ട്രയും അദ്ദേഹത്തിന്റെ വിശ്വാസികളും പുരാതന ഇന്തോ-ആര്യൻ ജനങ്ങളുടെ മതവിശ്വാസത്തെ എതിർത്തിരുന്നതായി കണക്കാക്കാം. 
അവെസ്തയുടെ പിൽക്കാലഭാഗങ്ങളിൽ ദേവന്മാരേയും അവരുടെ പ്രവൃത്തികളേയ്യും തികച്ചും അധമമായി ചിത്രീകരിക്കുന്നുണ്ട്.
ഇറാനിൽ നിന്നും 7_ആം നൂറ്റാണ്ടിൽ ഇന്ത്യയിൽ കുടിയേറിയ സൊറോസ്ട്രിയൻ വിശ്വാസികൾ ഇന്നത്തെ ഗുജറാത്ത് -മഹാരാഷ്ട്ര ഭാഗങ്ങളിലെ കടലോരനഗരങ്ങളിൽ എത്തിച്ചേർന്നു. 
ഇന്ത്യയിൽ ഇവർ പാര്‍സികള്‍ എന്നറിയപ്പെട്ടു.
പടിഞ്ഞാറന്‍ ഇറാനിലെ കെർമൻഷാ പട്ടണത്തിനടുത്തുള്ള ബെഹിസ്തുൻ കൊടുമുടിയിൽ നിന്നും കണ്ടെടുത്ത ഒരു പുരാതനമായ ബഹുഭാഷാശിലാലിഖിതമാണ് ബെഹിസ്തൂൻ ലിഖിതം. 
ബി.സി.ഇ. ആറാം നൂറ്റാണ്ടിൽ, പേർഷ്യൻ ഹഖാമനീഷ്യൻ ചക്രവർത്തിയായ ദാരിയസിന്റെ
(അലക്സാണ്ടര്‍ ദാരിയസ് യുദ്ധങ്ങള്‍ ഓര്‍ക്കുക .ബി.സി.ഇ. 331 നവംബർ 1-ന് ഉത്തര മെസപ്പൊട്ടാമിയയിലെ ഇന്നത്തെ വടക്കൻ ഇറാഖിലേക്ക്‌ ഗൗഗാമാലയിൽ വച്ച് നടന്ന യുദ്ധത്തിൽ, ദാരിയസ് മൂന്നാമന്‍ കോഡോമാനസിന്റെ നേതൃത്വത്തിലുള്ള (ഹഖാമനീഷിയാൻ പേർഷ്യൻ സാമ്രാജ്യം, അക്കീമെനിഡ് സാമ്രാജ്യം എന്നിങ്ങനെയും അറിയപ്പെടുന്നു) സൈന്യത്തെ അലക്സാണ്ടര്‍ എളുപ്പത്തിൽ തോല്പ്പിച്ചു. ഇവിടെ ലോഹ യുഗം എഡി .300ല്‍ ആണ് തുടങ്ങുന്നത് എന്ന്‍ ചരിത്രം വായിക്കുമ്പോള്‍ ഓര്‍ക്കണം )
കല്പനയിൽ രേഖപ്പെടുത്തപ്പെട്ട ഈ ലിഖിതത്തില്‍ താന്‍ ബർദിയ എന്ന ഒരു ആൾമാറാട്ടക്കാരനെ വധിച്ചുവെന്നും,ഈ ആൾമാറാട്ടക്കാരൻ ഗൗമത എന്ന ഒരു മെഡിയൻ പുരോഹിതനായിരുന്നു എന്നും യഥാർത്ഥ ബർദിയയെ വർഷങ്ങൾക്കു മുൻപ് കാംബൈസസ് ആണ് വധിച്ചത് എന്നും ദാരിയസ് പറയുന്നു.
ഇവിടെയൊക്കെ ചരിത്രം അന്വേഷിച്ച നമ്മള്‍ മനസ്സിലാക്കുന്നത് എല്ലാ അന്വേഷണങ്ങളും കറങ്ങിത്തിരിഞ്ഞ് ഒന്നില്‍ തന്നെ എത്തിച്ചേരുന്നു . വിവിധ ഭാഷകളും സംസ്കാരങ്ങളും ഒരേയൊരു കാര്യത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ വരുന്ന ധാരണ പ്പിശക് ആണ് ഇന്ന് നമ്മുടെ വിഭാഗീയ ചിന്തകള്‍ക്ക് കാരണം .

അഭിപ്രായങ്ങളൊന്നുമില്ല: