സർവം ഖ്വലി ദം ബ്രഹ്മ. (എല്ലാം ബ്രഹ്മത്തിൽ നിന്നും ഉണ്ടാകുന്നു.)
അയമാത്മാ പരം ബ്രഹ്മ.
(ഈ ആത്മാവ് ബ്രഹ്മം തന്നെ )
അഹം ബ്രഹ്മാസ്മി.(ഞാൻ ബ്രഹ്മം തന്നെ ആകുന്നു)
ഈ ഉപനിഷത് വാക്കുകളിൽ നിന്നെല്ലാം ഈശ്വരൻ അഥവാ
ബ്രഹ്മം നമ്മിൽ തന്നെയുള്ള ആത്മാവാണെന്ന് വ്യക്തമാകുന്നുണ്ടല്ലോ.
ഇതേ തത്വം തന്നെ കൃസ്തുവിന്റെ വാക്കുകളിലും കണ്ടെത്താൻ കഴിയും.
അതെങ്ങനെയെന്നല്ലേ.
യോഹന്നാൻ സുവിശേഷത്തിലെ മൂന്നും നാലും അധ്യായങ്ങളിലെ ഈ വരികൾ വായിച്ചു നോക്കിയാൽ ദൈവം ആത്മാവു തന്നെ എന്നു വ്യക്തമാവും.
നോക്കുക.
അധ്യായം - 4
21 യേശു അവളോടു പറഞ്ഞതു: സ്ത്രീയേ, എന്റെ വാക്കു വിശ്വസിക്ക; നിങ്ങൾ പിതാവിനെ നമസ്കരിക്കുന്നതു ഈ മലയിലും അല്ല യെരൂശലേമിലും അല്ല എന്നുള്ള നാഴിക വരുന്നു.
22 നിങ്ങൾ അറിയാത്തതിനെ നമസ്കരിക്കുന്നു. ഞങ്ങളോ അറിയുന്നതിനെ നമസ്കരിക്കുന്നു; രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു.
23 സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു.
24 ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ
ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.
(അധ്യായം - 3)
നിക്കോദെമൊസ് അവനോടു: മനുഷ്യൻ വൃദ്ധനായശേഷം ജനിക്കുന്നതു എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാമോ എന്നു ചോദിച്ചു.
5 അതിന്നു യേശു: ആമേൻ , ആമേൻ , ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.
6 ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു.
7 നിങ്ങൾ പുതുതായി ജനിക്കേണം എന്നു ഞാൻ നിന്നോടു പറകയാൽ ആശ്ചര്യപ്പെടരുതു.
8 കാറ്റു ഇഷ്ടമുള്ളേടത്തു ഊതുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു; എങ്കിലും അതു എവിടെനിന്നു
വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു എന്നു ഉത്തരം പറഞ്ഞു.
ആചാര്യ
pushpamgad
2017, ജൂൺ 28, ബുധനാഴ്‌ച
വേദാന്തം കൃസ്തുമതത്തിൽ.
2017, ജൂൺ 12, തിങ്കളാഴ്‌ച
പ്രകൃതി രഹസ്യം.
പ്രപഞ്ചത്തിന്റെ പിറകിലുള്ള രഹസ്യമെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ?
ആദിയിൽ ശൂന്യത മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ് നമ്മൾ പൊതുവെ കരുതുന്നത്.
എന്നാൽ ഇത് അങ്ങിനെയല്ല .
സൃഷ്ടിക്കാനോ നശിപ്പിക്കാനോ സാധിക്കാൻ കഴിയാത്ത ഊർജ്ജം ദൃശ്യമായും അദൃശ്യമായും എല്ലായിടത്തും ഉണ്ടെന്നത് നമുക്കറിയുന്ന കാര്യമാണ്.
സൃഷ്ടി ഉണ്ടായി എന്നു നമ്മൾ പറയുന്നത് ആ ഊർജ്ജം ഏതെങ്കിലും ഒരു രൂപത്തിൽ ദ്രവ്യമായി രൂപപ്പെടുമ്പോൾ മാത്രമാണ്.
ഊർജ്ജത്തിന്റെ ദൃശ്യവും അദൃശ്യവുമായ രണ്ടവസ്ഥകളെ പറ്റി അദ്വൈത സിദ്ധാന്ത പ്രകാരം ഇങ്ങനെ പറയാം.
എല്ലാ കാലങ്ങളിലുമുള്ള പ്രപഞ്ചം അദൃശ്യ രൂപത്തിൽ ബ്രഹ്മം അഥവാ ഈശ്വരനിൽ ലയിച്ചിരിക്കുന്ന സാമാന്യാവസ്ഥയാണ് ഒന്ന്. മറ്റേത് കാലഭേദങ്ങളുടെ രൂപത്തിൽ ദ്രവ്യരൂപം പൂണ്ട് പ്രപഞ്ചത്തിന്റ പുറത്തേക്ക് വെളിപ്പെട്ടു കൊണ്ടിരിക്കുന്ന വിഷമാവസ്ഥ.
സാമാന്യാവസ്ഥയിൽ നിന്നു വിഷമാവസ്ഥയിലേക്കുള്ള പ്രപഞ്ചത്തിന്റ ഈ വെളിപ്പെടൽ തുടക്കമോ ഒടുക്കമോ ഇല്ലാക്കെ ഒരു ചക്രം കണക്കെ സംഭവിച്ചുകൊണ്ടിരിക്കുന്നു!
ലോകാരംഭം മുതൽ ലോകാവസാനം വരെ.
വീണ്ടും പഴയതു പോലെ എല്ലാം ആവർത്തിക്കുന്നു.
ജന്മാനുജന്മങ്ങളായി ഒരേയൊരു കാര്യം തന്നെയാണ് നമ്മുടെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
നാം സർവ്വജ്ഞനായ ബ്രഹ്മം അഥവാ ആത്മാവു തന്നെയായിരുന്നിട്ടും നമ്മുടെ പൂർവ്വ ജന്മങ്ങളെ കുറിച്ചോ വരാൻ പോകുന്ന ജന്മങ്ങളെ കുറിച്ചോ നമുക്ക് യാതൊരു സ്മരണയും കിട്ടുന്നുമില്ല.
ഇതെന്തുകൊണ്ടായിരിക്കാം?
നമുക്കു നോക്കാം.
ആദ്യമദ്ധ്യാന്തങ്ങളില്ലാതെ തിരിഞ്ഞു കൊണ്ടിരിക്കുന്ന കാല ചക്രത്തിൽ പ്രപഞ്ചം ദ്രവ്യ പിണ്ഡകാരം സ്വീകരിക്കുന്ന വിഷമാവസ്ഥയിൽ പ്രവേശിപ്പിക്കപ്പെടുന്ന ജീവൻ മാത്രമാണ് ജനന മരണ സംസാരത്തിൽ എത്തപ്പെടുന്നത്. ജഢം അല്ലെങ്കിൽ ശരീരം നിമിത്തം ജീവൻ താൻ ആത്മാവാണ് എന്ന ബോധം വിസ്മരിക്കുന്നതാണ് ഈ അജ്ഞതക്കു കാരണം!
സത്വം, രജസ്, തമസ്സ് എന്നീ ത്രിഗുണങ്ങൾ ആകാശാ ദി പഞ്ചഭൂതങ്ങളിൽ നിന്നും മനോബുദ്ധ്യേന്ദ്രിയാദി സഹിതമുള്ള ശരീരങ്ങളെ രൂപപ്പെടുത്തുന്നു.
പഞ്ചപ്രാണൻ മാരുടെ പ്രവർത്തനത്താൽ ശരീരത്തിനുമാത്രം അനുഭവപ്പെടുന്ന രാത്രി, പകൽ, സംവത്സരങ്ങൾ,ചൂട്, തണുപ്പ് ,രാഗം, ദ്വേഷം തുടങ്ങിയവയെല്ലാം തനിക്കാണ് അനുഭവപ്പെടുന്നത് എന്ന് ജീവൻ മാർ തെറ്റിദ്ധരിക്കുന്നു.
ബ്രഹ്മം മാത്രം സത്യം, ജഗത്ത് മിഥ്യയാണ് എന്ന് മനസ്സിലാക്കി യോഗാഭ്യാസമുറകളുടെ സഹായത്തോടെ ശരീരഭ്രമത്തെ മറികടന്ന് സർവ്വജ്ഞനായ ആത്മാവ് അഥവാ ബ്രഹ്മം തന്നെ താൻ എന്ന് ഏതൊരാൾ സാക്ഷാത്കരിക്കുന്നുവോ അവൻ ജഢ രൂപത്തിലുള്ള വിഷമാവസ്ഥയെ ഭേദിച്ചു കാലാതീതമായ ബ്രഹ്മം തന്നെയായി തീരുന്നു.
2016, സെപ്റ്റംബർ 26, തിങ്കളാഴ്‌ച
മതങ്ങള്‍ക്ക് പിന്നിലെ ചരിത്രങ്ങള്‍ .
പാലി അല്ലെങ്കില്‍ ബ്രാഹ്മി ലിപി ആയിരുന്നു അന്നത്തെ ആദ്യ ഭാഷ .
ദക്ഷിണേന്ത്യ ചേര സാമ്രാജ്യത്തിന്‍ കീഴിലും .
അഫ്ഗാനിസ്ഥാനിലെ ഗാന്ധാരം ഉള്‍പ്പെടുന്ന ഉത്തര പശ്ചിമ ദേശം ഗ്രീക്ക് അഖാമേനിയന്‍ ഭരണത്തിന്‍ കീഴിലും .
ബി.സി.ഇ. അഞ്ചാം നൂറ്റാണ്ടില്‍ ഗാന്ധാരത്തിന്റെ തലസ്ഥാനമായ തക്ഷശിലയില്‍ സ്ഥാപിതമായ ഉന്നതപഠനകേന്ദ്രമാണ് തക്ഷശില സര്‍വകലാശാല.
നമ്മള്‍ ഇന്നുപയോഗിക്കുന്ന മനുഷ്യന്‍ , പുരുഷന്‍ തുടങ്ങിയ പദങ്ങള്‍ പേര്‍ഷ്യന്‍ ആണ് .
പെര്ഷ്യനും നമുക്കും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ ?
സോരോസ്ട്രിയര്‍ സന്യാസിമാര്‍ ആയിരുന്നോ ?
ഏലിയാ , ഓലിയ, മൌലവി , മൂലര്‍ , മൂലം .
മസീഹ്, ഈസ , ഈശോ , ഈശന്‍, ഈശാനന്‍, ഈശ്വരന്‍, ഏശുവ, ഏശയ്യ.
അതുപോലെ ഈമയൌ, അഉമ(ഓം ), 786(687).
അഹരോന്‍, അഹോരി, ഹരി, ഹരന്‍, ആര്യന്‍.
അബ്ബ, അബ്രഹാം, റബ്ബ്, അറബാബ്, ബാബ, നബീല്‍. ബാവാ , അഫ്ഫന്‍ , അപ്പന്‍ , പിതാവ് , കര്‍ത്താവ് , കര്‍മ്മാവ്, ബ്രഹ്മാവ്, ബ്രഹ്മം, പരമം, പരമാണു, വിഷ്ണു, വിശ്വന്‍.
ചന്ദ്രകലാധരന്‍ എന്ന അര്‍ത്ഥത്തില്‍ ചന്ദ്രശേഖരന്‍ എന്ന പദം ആണ് ശങ്കരന്‍ ആയത്.
അതുപോലെ ഇന്ദ്രന്‍റെ ആളുകള്‍ ആകാം ഇന്ത്യാക്കാര്‍ ആയി മാറിയത് .
ഇവരുടെ സാമ്രാജ്യമായ ഹിന്ദു ക്കുഷ് ആണല്ലോ ഹിന്ദുസ്ഥാന്‍ .
ഭരതന്‍, ഭാരതം എന്നൊക്കെയുള്ള സംസ്കൃത നാമങ്ങള്‍ ഭാര്‍ഗവ പക്ഷക്കാരായ വേദബ്രാഹ്മണരുടെ സംഭാവനകള്‍ ആണ്.
പ്രാചീന പേരുകള്‍ വിട്ടു നവീകരിച്ച പേരുകളില്‍ ആണ് നമ്മള്‍ ഇന്ന് ചരിത്രം വായിക്കുന്നത് എന്നര്‍ത്ഥം .
ഉഴവര്‍ 'വേന്തന്‍' (ഇന്ദ്രന്‍), 'മായോന്‍' (വിഷ്ണു) എന്നിവരെയും പരതവര്‍ 'വരുണ'നെയും കുറവര്‍ 'ചേയോനെ'യും (മുരുകന്‍) മറവര്‍ 'കൊറ്റവൈ' (ദേവി) യെയും ആരാധിച്ചു പോന്നു.
അതുപോലെ പേരുകള്‍ മാറിയാലും ദൈവം എന്ന ആശയം ഇവര്‍ക്ക് ഒന്നുതന്നെ .
നാരായണന്‍ എന്ന പുതിയ പേര് വരുണന്റെ പഴയ പേര്‍ പരിഷ്കരിച്ചതാണ്.
ദൈവത്തിന്‍റെ സിംഹാസനം ജലത്തില്‍ ആയിരുന്നു എന്ന് അറബികളും വിശ്വസിക്കുന്നുണ്ട്.
മായോനും വേന്ദനും ആണ് ഇവരുടെ ദൈവം.
മഴദൈവമായ ഇന്ദ്രന്‍റെ ജന്മ ദിനം അവര്‍ ഇന്ദ്രവിഴ ആയി കൊണ്ടാടിയിരുന്നത് ഓണം എന്ന പുതിയ സ്ഥാനപ്പേരില്‍ ഇന്നും നമ്മള്‍ ആഘോഷിക്കുന്നു.
ആയുധാഭ്യാസികളുടെ ആദിവര്‍ഗ്ഗം ഈ നായാട്ടുകാര്‍ ആണ്.
യുദ്ധ തല്‍പ്പരര്‍ ആയ മണല്ക്കാടുകളിലെ മറവര്‍ കൊറ്റവ എന്ന പടകാളിയുടെ ആരാധകര്‍ ആണ്.
അയ്യര്‍ , ഐവര്‍ , അഴുവര്‍ , ഐന്തര്‍ , അഞ്ച് , പാന്ച് ,പഞ്ചമം, ഐന്ദന്‍ , വേന്ദന്‍, ഐരാവതം(ഐവര്‍ മതം ) ,അയിര് , പഞ്ച പാണ്ട്യര്‍ (ജല ഭൂതം , വായു ഭൂതം ,ജല ഭൂതം ,ഭൂമി ഭൂതം ,ആകാശ ഭൂതം ) അങ്ങിനെ എണ്ണിയാല്‍ ഒടുങ്ങാത്ത ഐന്തിണകള്‍ (അഞ്ചിണ ) ആണ് ഇന്ത്യ .
പാഞ്ചാലി, പഞ്ചായത്ത് ,പഞ്ച ലോഹം എന്നൊക്കെ എന്തിലും ഏ തിലും അഞ്ചിനെ വായിക്കാന്‍ ആണ് നമ്മള്‍ ഇഷ്ടപ്പെടുന്നത് .
അയ്യമ്പന്‍ എന്നാല്‍ പഞ്ച ബാണ പ്പെരുമാള്‍ എന്ന് തെറ്റി വായിക്കുന്ന ചരിത്ര വായന രീതിയില്‍ ആണല്ലോ ഇപ്പോഴും നമ്മള്‍ .
ഹിന്ദു ,ഇന്ദ്രന്‍ എന്നീ പദങ്ങള്‍ക്ക് പിന്നില്‍ അഞ്ച് തന്നെ .
ഇഷ്തറിന്റെ ഈസ്റര്‍ ആഘോഷത്തില്‍ കെട്ടിയുണ്ടാക്കുന്ന പൂക്കള്‍ അലങ്കരിച്ച റീത്തില്‍ അഞ്ചു കെട്ടും അഞ്ചു നിറത്തില്‍ ഉള്ള തിരികളും (നോമ്പ് തിരി ) ഉണ്ടാവും .
ഇവിടെ ഓണത്തിനു കുരവ ഇടുന്നത് പോലെ കരച്ചില്‍ ആണ് അവരുടെ രീതി .പിന്നെ ഫൈവ് സ്റ്റാര്‍ തൂക്കി ഇടുന്നു .
ബാല്‍(നിമ്രോദ്) , ഇഷ്താര്‍ , ബച്ചൂസ്(തമ്മൂസ് ) എന്ന ക്രമത്തില്‍ സൂര്യപിതാവ് , ചന്ദ്ര മാതാവ് , മാലാഖ മകന്‍ എന്നിങ്ങനെ ത്രിദൈവ ആശയക്കാര്‍ ആണ് ഈസ്ററും തിരുപ്പിറവിയും ആദ്യം ആഘോഷിച്ചിരുന്നത് .
നോഹയുടെ വംശാവലിയില്‍ വരുന്ന അവതാര പുരുഷന്‍റെ ആളുകള്‍ ആണ് ഇവര്‍ .
നിമ്രോദ് പകുതി മനുഷ്യനും പകുതി മത്സ്യവും ആയ രൂപക്കാരനാണ്.
ഇത് പ്രളയക്കാലത്തെ മനുവിനെയും മത്സ്യാവതാരത്തെയും ഓര്‍മ്മിപിക്കുന്നു.
ഓണസമയത്തുള്ള മാര്‍ത്തോമാക്കാരുടെ ഒരു ദിനമാണ് തോറാന.
അമ്പ് കൊണ്ട് മരിച്ച സെബാസ്റ്റ്യന്‍റെ ദുഖാചരണ ദിനം കൂടിയാണിത്.
മുസ്ലീങ്ങളുടെ ഇസ്മായേല്‍ ബലിപെരുന്നാളും ഈ സമയത്ത് വരുന്നുണ്ട്.
ഹിജ്ര വര്‍ഷപ്പിറവിയായിട്ടാണ് ഈ ആഘോഷം.
ജൂലിയസ് അഗസ്റസ് സീസര്‍മാരുടെ പേരിലുള്ള ജൂലായ് ആഗസ്റ്റ് മാസങ്ങളില്‍ ആണ് ഈ ആഘോഷങ്ങള്‍ വരുന്നത്.
ആര് ? (കോന്‍ )എന്ന അര്‍ത്ഥത്തിലാണ് 'കന്‍' .
പേര്‍ഷ്യാക്കാരുടെ ഖാന്‍ , ഘാന്‍ തുടങ്ങിയ പേരുകളില്‍ ഉള്ളത് കന്‍ ശബ്ദം ആകാം .
തിരുവോണം എന്ന നക്ഷത്ര രാശിയെ ആധാരമാക്കിയുള്ള വൈഷ്ണവ അവതാര പിറവി ആണ് ഓണം.
ഇന്ദ്രപക്ഷക്കാരുടെ ഇന്ദ്രവിഴ ആയിരുന്നു ആദിമ ഓണം എന്നത് വേറെ ഒരു കാര്യം.
ഇതൊരു സന്യാസി സംസ്കാരമാണ് .
സന്യാസി മാരുടെ ഗുരു ആയ ശിവനും അഹോരി എന്ന് പേരുണ്ട് .
ജൈന സന്യാസി ആചാര്യന്‍ ഋഷഭ (ഋഷി വംശം)ദേവന്‍റെ പരമ്പരയിലെ തീര്‍ത്ഥങ്കരന്മാര്‍ ആവണം ഇവിടെ ശിവലിംഗാരാധന പ്രചരിപ്പിച്ചത് .
നട്ടെല്ലിനെ ചുറ്റി ഇദ എന്നും പിംഗള എന്നുമുള്ള സര്‍പ്പിളാകൃതിയിലുള്ള രണ്ടു നാഡികള്‍, മുകളില്‍ തലച്ചോറിന്റെ പ്രതീകമായി പ്രകാശമാനമായ ഒരു വൃത്തം .
അതിനോട് ചേര്‍ത്ത് ഇരുവശത്തുമായി മാലാഖമാരുടെ പ്രതീകമായി രണ്ടു ചിറകുകള്‍.
മനോനിയന്ത്രണം വേണ്ടിവരുന്ന ഈ സാധനയുടെ പുതിയ ഭേദങ്ങള്‍ ആണ് റെക്കി , പ്രാണിക്ക് ഹീലിംഗ് ,അക്ക്യു പ്രഷര്‍ തുടങ്ങിയവ .
പുരുഷ സൂക്തത്തിലെ ആയിരം മുഖമുള്ള പുരുഷന്‍ എന്ന സങ്കല്പത്തില്‍ വിരിഞ്ഞതാണ് ആയിരം ഇതളുള്ള താമര .
അയ്യാ വഴിക്കാരുടെ ചിഹ്നവും താമര ആണ് .
ആയിരം ഫണമുള്ള ആദി ശേഷനും മറ്റൊരു തരക്കാരുടെ സങ്കല്പം തന്നെ .
മരണാനന്തരജീവിതത്തില്‍ വിശ്വസിച്ചിരുന്നു . ആത്മാവിന്റെ മാത്രം പുനരുത്ഥാനത്തെ അടിസ്ഥാനമാക്കി ത്തന്നെ ഉള്ള തായിരുന്നു അവരുടെ വിശ്വാസം.സ്വകാര്യ സ്വത്ത് സമ്പാദനം അംഗങ്ങള്‍ക്ക് അനുവദിച്ചിരുന്നില്ല .
ഓരോ ഋതുവിനും ഒടുവില്‍, ഒരു ഋതുവിന്റേയും ഭാഗമല്ലാത്ത ഒരു ദിവസം കൂടി ഉണ്ടായിരുന്നതിനാല്‍, അവരുടെ ഒരു വര്‍ഷത്തില്‍ 364 ദിവസം ഉണ്ടായിരുന്നു.
ഇത് ചാന്ദ്രമാസരീതി ആണ് .
ഒരു വര്‍ഷത്തെ ഒന്‍പതു ഗ്രഹങ്ങള്‍ക്കായി ഭാഗിച്ചുകിട്ടുന്ന നാല്‍പ്പത്തൊന്നു ദിവസം ഇവിടത്തെ പോലെ തന്നെ മണ്ഡല കാലമായി വ്രതങ്ങള്‍ ആഘോഷിക്കുന്ന പതിവും ഇവര്‍ക്കുണ്ട് .
’Essene Gospel of Peace” എന്നാണു പേര് .
ഈ പുസ്തകത്തില്‍ പ്രകൃതിജീവനവും അഹിംസയും ആത്മവിദ്യയുടെകൂടെ അദ്ദേഹം പഠിപ്പിക്കുന്നു.
സൂര്യയോഗയും ജല, വായു, മണ്ണ് ചികിത്സയും ആവശ്യമെന്ന് പറയുന്നു.
വൃക്ഷങ്ങളിലെ കായ് കനികള്‍, ഇലകള്‍, ധാന്യങ്ങള്‍, തേന്‍, പാല് എന്നിവയേ കഴിക്കാവൂ എന്നും അന്യനാട്ടിലെ ഫലവര്‍ഗങ്ങള്‍ ഒഴിവാക്കുകയാണ് നല്ലതെന്നും പറയുന്നു.
കിഴങ്ങുവര്‍ഗങ്ങള്‍ കഴിക്കുവാന്‍ പറയുന്നില്ല. അതുപോലെ ഉറങ്ങുവാന്‍ കിടക്കുമ്പോള്‍ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി കിടക്കുന്നതാണ് നല്ലതെന്നും കാരണം പിതാവിന്റെ സാമ്രാജ്യങ്ങള്‍ എവിടെയും വ്യാപിച്ചിരിക്കുന്നുണ്ടെന്നും പറയുന്നു.
ചാവുകടല്‍ ചുരുളുകളും, ഗ്നോസ്റ്റിക് സുവിശേഷങ്ങളും എസ്സീന്‍ ഗോസ്പല്‍ ഓഫ് പീസും എസ്സീന്‍ ഗോസ്പല്‍ ഓഫ് ഹോളി 12 ഉം അടക്കം ധാരാളം ഗ്രന്ഥങ്ങള്‍ , അംഗീകരിക്കപ്പെട്ട സുവിശേഷങ്ങളില്‍ പറയുന്നതിനെക്കാള്‍ മഹത്തായ രീതിയില്‍ , ഈസാനാഥിനെ വിവരിക്കുന്നു.
ഗുരു-ശിഷ്യ സംവാദ രൂപത്തിൽ ആണ്ധ ർമ്മോപദേശം.
ഈനോക് എന്നും മനോക് (നോഹ് -മനു ) എന്നും വിളിക്കപ്പെടുന്ന മാനു ആണ് ഈ ചരിത്രപുരുഷന്‍ .
എസ്സീന്‍ ഗോസ്പലിലെ കേന്ദ്ര ബിന്ദു ആയ എനോക്ക് മനു ആണെന്ന് സംശയിക്കാം .
ഹരപ്പ സംസ്കാരവും അതിന്‍റെ കാലഘട്ടം തന്നെ .
നൊഹ് ,മനു ,കൃഷ്ണന്‍ ,വിക്രമാദിത്യന്‍ തുടങ്ങിയവരുടെ സംസ്കൃതികള്‍ ആണ് അക്കാലത്ത് നശിച്ചുപോയത് .
സമകാലീകര്‍ അശോകന്‍ ,ബുദ്ധന്‍ , സീസര്‍മാര്‍ .
ഇത് മനസ്സിലാക്കിയ ചരിത്രാന്വേഷികള്‍ ബുദ്ധനും കൃഷ്ണനും ക്രിസ്തുവും ജീവിത കഥകളില്‍ കാണുന്ന സമാനതകള്‍ കൊണ്ട് ഒരു വ്യക്തി തന്നെ ആണെന്ന് വാദിച്ചു .
അരിസ്റ്റോട്ടിൽ അലക്സാണ്ടറിനെയും സഹപാഠികളെയും വൈദ്യം.തത്വചിന്ത,ധർമ്മം,മതം, യുക്തിചിന്ത,കല തുടങ്ങിയ വിഷയങ്ങൾ പഠിപ്പിച്ചു.
അരിസ്റ്റോട്ടിലിന്റെ ശിഷ്യത്തിൽ ഹോമറിന്റെ കടുത്ത ആരാധകനായി തീർന്നു,പ്രതേകിച്ച്‌ഇലിയഡിന്‍റെ .(ഹോമറിന്റെ ജീവ ചരിത്രമാണ് ഇലിയഡ്) .
അരിസ്റ്റോട്ടിൽ അതിന്റെ ഒരു ഭാഷ്യം അലക്സാണ്ടറിന് നൽകി.
അദ്ദേഹം തന്റെ യുദ്ധത്തിനോടൊപ്പാം വരെ അത് സൂക്ഷിക്കുമായിരുന്നു.
സിയൂസ്-അമ്മുൻനാണ് അലക്സാണ്ടറിന്റെ യഥാർത്ഥ പിതാവെന്നും പരാമർശിക്കുന്ന കറൻസിയും ഇറങ്ങിയിരുന്നു.
ബി.സി 323-ൽ ബാബിലോണിയയിൽ വച്ച് അദ്ദേഹം അന്തരിച്ചു.
ഗ്രീക്കോ -ബുദ്ധയിസം അവയിൽ ഒരു ഉദാഹരണമാണ്.
ഏഷ്യയും വടക്ക്കിഴക്ക് ആഫ്രിക്കയും വരെ നീണ്ട് കിടക്കുന്ന സാമ്രാജത്തിന്റെ അധിപനാണ്.
അലക്സാണ്ടറിന്റെ സൈന്യവും, ഇന്ത്യൻ രാജാവായപോറസ് (സംസ്കൃതത്തിൽ പുരൂരവസ്സ്) രാജാവിന്റെ സൈന്യവും തമ്മിൽ ക്രി.മു. 325-ൽ ഇന്നത്തെ പാകിസ്താനിലെ ഭേര എന്ന സ്ഥലത്തിനടുത്ത്, ഹൈഡാസ്പസ് (ത്ധലം ) നദിക്കരയിൽ നടന്ന യുദ്ധത്തില്‍ പരിക്കേറ്റ ബ്യൂസിഫാലസ് എന്ന കൈസര്‍ പിന്നീട് കൊല്ലപ്പെട്ടു.
തന്റെ വലിയൊരു സേനാവ്യൂഹത്തെ അറാകൊസിയയിൽ (ഇന്നത്തെ കാന്ദഹാര്‍ ) വിന്യസിച്ച് വടക്കുകിഴക്ക് ദിശയിൽ കാബൂൾ തടം ലക്ഷ്യമാക്കി നീങ്ങി.
ബി.സി.ഇ. 330/329 വർഷത്തെ മഞ്ഞുകാലത്ത് ഇദ്ദേഹം കാബൂള്‍ താഴ്വരയിലെത്തി.
ഇതിനു ശേഷം ഹിന്ദു കുഷിനു വടക്കോട്ട് കടന്ന് ബാക്ട്രിയ (സെരോസ്ട്രിയന്‍ ,ബുദ്ധമതങ്ങളുടെ ഉറവിടം ) അധീനതയിലാക്കി.
അതിന്റെ സ്ഥാപകപ്രവാചകൻ മാനി-യുടെ(ക്രി.വ. 216–276-നടുത്ത കാലംഎന്ന് കരുതുന്നു ) മൂലരചനകൾ മിക്കവയും നഷ്ടപ്പെട്ടെങ്കിലും, അവയുടെ ഒട്ടേറെ ശകലങ്ങളും പരിഭാഷകളും ലഭ്യമാണ്. നന്മനിറഞ്ഞ ആത്മാവിന്റെ തേജലോകവും ദുഷ്ടമായ ജഡത്തിന്റെ തമോലോകവും തമ്മിലുള്ള സമരത്തെ വിവരിക്കുന്ന വിശദമായൊരു പ്രപഞ്ചവീക്ഷണമാണ് മനിക്കേയവാദത്തിന്റെ കാതൽ.
ജഡത്തിൽ ബന്ധിതമായ പ്രകാശത്തെ ജഡലോകത്തിൽ നിന്ന് മുക്തമാക്കി, അതിന്റെ സ്വന്തമായ തേജലോകത്തെത്തിക്കുന്ന പ്രക്രിയയാണ് മനുഷ്യചരിത്രത്തിൽ അരങ്ങേറുന്നതെന്നും ഈ മതം പഠിപ്പിച്ചു.
തെക്കൻ ചൈനയിൽ ഈ മതം അപ്രത്യക്ഷമായത് പതിനാലാം നൂറ്റാണ്ടിനു ശേഷമാണ്.
സിറിയയിലെ അരമായ ഭാഷയിൽ രചിക്കപ്പെട്ട മനിക്കേയവാദത്തിന്റെ ആറു മൂലവിശുദ്ധഗ്രന്ഥങ്ങൾ താമസിയാതെ മറ്റു ഭാഷകളിലേയ്ക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടത് ഈ മതത്തിന്റെ പ്രചാരത്തെ സഹായിച്ചു.
അച്ഛന്റെ പേര് പത്താക്ക് എന്നും അമ്മയുടെ പേര് മറിയം എന്നുമായിരുന്നു.
അമ്മയുടെ നെഞ്ചു പിളർന്നാണ് മാനി ജനിച്ചതെന്ന് മനിക്കേയർ വിശ്വസിക്കുന്നതായി പറയപ്പെടുന്നു.
ആ അരൂപിയെ പിന്നീടദ്ദേഹം തന്റെ ഇരട്ട, തന്റെ സിസിഗോസ്, തന്റെ പകർപ്പ്, കാവൽമാലാഖ ദൈവാത്മാവ് എന്നൊക്കെ വിളിച്ചു. ആ അരൂപിയിൽ നിന്നു പഠിച്ചതായി മാനി അവകാശപ്പെട്ട സത്യങ്ങളാണ് പിന്നീട് മനിക്കേയവാദമായി വികസിച്ചത്.
പുതിയനിയമത്തിൽ വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന സത്യാരൂപിയായ പാറേക്ലേത്താ (പരിശുദ്ധാത്മാവ്) ആണ് താനെന്ന് മാനി അവകാശപ്പെട്ടു:
പൗരസ്ത്യപാരമ്പര്യത്തിൽ പാരേക്ലേത്താ എന്നതു കൊണ്ട് ദൈവിക ത്രിത്വത്തിലെ മൂന്നാമാളായ പരിശുദ്ധാത്മാവ് എന്നാണ് അർത്ഥമാക്കുന്നത്.
ഏഴു രചനകൾ നിർവഹിച്ച മാനി അവയിൽ ആറും എഴുതിയത് സിറിയൻ-അരമായയിൽ ആണ്.
മദ്ധ്യ-പേർഷ്യൻ ഭാഷയിൽ എഴുതപ്പെട്ട ഷബുഹ്രാഗൻ എന്ന ഏഴാമത്തെ രചന മാനി തന്റെ സമകാലീനനായിരുന്ന സസാനിയൻ ചക്രവർത്തി ഷാപ്പൂർ ഒന്നാമന് പേർഷ്യയുടെ തലസ്ഥാനമായിരുന്ന ക്ടെസിഫോണിൽ സമ്മാനിച്ചതാണ്.
പുനർജ്ജന്മത്തിലുള്ള വിശ്വാസവും മറ്റും മനിക്കേയവാദത്തിന്റെ ഭാഗമായിത്തീർന്നത് അങ്ങനെയാണ്.
മഹത്ത്വത്തിന്റെ പിതാവ് ഉത്തരദിശയിൽ വാണു.....ദക്ഷിണദിശയിൽ ഇരുട്ടിന്റെ അധിപനും.....ജഡത്തിന്റെ ക്രമംതെറ്റിയ ചലനം ഇരുട്ടിന്റെ അധിപനെ അയാളുടെ രാജ്യത്തിന്റെ അതിരിലേയ്ക്ക് തള്ളിവിട്ടു.....
അവിടെ പ്രകാശത്തിന്റെ മഹത്ത്വം കണ്ട അയാൾ അതിനെ സ്വന്തമാക്കാൻ മോഹിച്ചു.
അപ്പോൾ, ശത്രുവിനെ നേരിടാൻ മഹത്ത്വത്തിന്റെ പിതാവ് തീരുമാനിച്ചു.
അദ്ദേഹം തന്നിൽ നിന്നു ജീവമാതാവിനെ ഉരുവാക്കി.
ജീവമാതാവ് ഒരു പുതിയ സത്തയായി ആദിപുരുഷനെയും അയാളുടെ അഞ്ചുപുത്രന്മാരെയും സൃഷ്ടിച്ചു....
മക്കളോടൊത്ത് അതിർത്തിയിലെത്തിയ ആദിപുരുഷൻ ഇരുട്ടിനെ വെല്ലുവിളിച്ചു. എന്നാൽ അസുരന്മാർ അയാളെ തോല്പിക്കുകയും അയാളുടെ പുത്രന്മാരെ വിഴുങ്ങുകയും ചെയ്തു....
എന്നാൽ അവ്യക്തതയ്ക്കുള്ളിൽ പ്രകാശത്തിനു കടന്നെത്താൻ കഴിഞ്ഞതിനാൽ, മഹത്ത്വത്തിന്റെ പിതാവിന്റെ അന്തിമവിജയവും അതോടെ ഉറപ്പായി.
രണ്ടാമതൊരു സൃഷ്ടിയിൽ, മഹത്ത്വത്തിന്റെ പിതാവ് ജീവാത്മാവിനെ ഉരുവാക്കി.
അസുരന്മാരെ തോല്പിച്ച ജീവാത്മാവ് അവരുടെ ത്വക്കിൽ നിന്ന് ആകാശത്തേയും, അസ്ഥികളിൽ നിന്ന് പർവതങ്ങളേയും മാംസ-മലങ്ങളിൽ നിന്ന് ഭൂമിയേയും ഉരുവാക്കി....
വിമോചനത്തിന്റെ ആദ്യപടിയായി, അവ്യക്തതയുടെ സ്പർശമേൽക്കാതെയുണ്ടായിരുന്ന പ്രകാശത്തെ ജീവാത്മാവ് സൂര്യ-ചന്ദ്രന്മാരായി വേർതിരിച്ചു.
അടുത്ത രണ്ടാഴ്ചക്കാലം പ്രകാശകണികൾ ചന്ദ്രനെ വിട്ടു സൂര്യനെ പ്രാപിക്കുകയും അവിടന്ന് അവയുടെ സ്വന്തമായ പ്രകാശത്തിന്റെ ലോകത്തെത്തുകയും ചെയ്യുന്നു.
തുടർന്ന് മൂന്നാമത്തെ ദൂതൻ നഗ്നകന്യകയായി പുരുഷാസുരന്മാർക്കും നഗ്നയുവാവായി അസുരസ്ത്രീകൾക്കും പ്രത്യക്ഷപ്പെട്ടു.....
ഭൂമിയിൽ പതിച്ച രേതസ്സ് മുളച്ച് സസ്യലതാദികളാകുന്നു. നഗ്നയുവാവിനെ കണ്ട് കാമാതുരരായ അസുരസ്ത്രീകൾ ചാപിള്ളകളെ പ്രസവിച്ചു.
നിലത്തു പതിച്ച ചാപിള്ളകൾ സസ്യലതാദികളേയും അവയിലടങ്ങിയിരുന്ന പ്രകാശത്തേയും വിഴുങ്ങി.
ചാപിള്ളകളിൽ ബന്ധിതമായിരുന്ന പ്രകാശകണികകളെ പൊതിയാൻ ശക്തമായൊരു സൃഷ്ടിയെ ഉണ്ടാക്കാൻ ആസക്തി തീരുമാനിച്ചു. അതിനായി സ്ത്രീ-പുരുഷന്മാരായ ഒരു അസുരജോഡി ചാപിള്ളകളെ വിഴുങ്ങി.
തുടർന്ന് ആ അസുരജോഡി ഇണചേർന്ന് ആദിമനുഷ്യരായ ആദം-ഹവ്വാമാരെ ജനിപ്പിച്ചു.
ഇസ്ലാംഭരണത്തിനു മുൻപുള്ള പേർഷ്യയിലെ അവസാനഔദ്യോഗികമതമായിരുന്നു.അവസ്ത ആണ് ഈ മതത്തിന്റെ പുണ്യഗ്രന്ഥം.
00-ആമാണ്ടിനും 600-ആമാണ്ടിനുമിടയിൽ ഇറാനിലെ സസാനിയൻ രാജാക്കന്മാരുടെ കാലത്താണ് ഇതിന്റെ ശേഖരണം നടന്നത്.
ഈ മതവിശ്വാസികളുടെ പുണ്യഗ്രന്ഥമാണിത്.
അവെസ്തയിലെ ഭാഷക്കും ഇതിൽ വിവരിച്ചിരിക്കുന്ന ആചാരങ്ങൾക്കും വേദങ്ങളുമായി സാമ്യമുണ്ട്.
സറാത്തുസ്ത്രയുടെ ജീവിതകാലത്തെക്കുറിച്ചും ജന്മദേശത്തെക്കുറിച്ചും വാസ്തവത്തിൽ അദ്ദേഹം ജീവിച്ചിരുന്നോ എന്നു പോലും തർക്കങ്ങളുണ്ട്.
എന്നാൽ ഏതാണ്ട് ബി.സി.ഇ. 600-നടുത്താണെന്നാണ് എന്നാണ് മറ്റൊരു വാദം.
ഗാഥാകളിലെ ഭാഷയും, ബി.സി.ഇ. രണ്ടാം സഹസ്രാബ്ദത്തിന്റെ അവസാനകാലത്ത് രചിക്കപ്പെട്ടിട്ടുള്ളഋഗ്വേദത്തിലെ ഭാഷയും തമ്മിലുള്ള സാരമായ സാദൃശ്യം, ആദ്യത്തെ വാദത്തിന് ആക്കം കൂട്ടുന്ന ഒന്നാണ്.
അഫ്ഘാനിസ്താന്റെ വടക്കൻ പ്രദേശങ്ങളുടെ പുരാതനനാമമാണ് ബാക്ട്രിയ.
ഇറാന്റെ കിഴക്കോ വടക്കുകിഴക്കോ ഉള്ള ഏതോ ഒരു പ്രദേശത്ത്, ബാഹ്യലോകവുമായി വലിയ ബന്ധമൊന്നുമില്ലാത്ത, മൃഗപരിപാലനം തൊഴിലാക്കിയവരുടെ കൂട്ടത്തിലാണ് ഇദ്ദേഹം ജീവിച്ചിരുന്നതെന്ന് അനുമാനിക്കപ്പെടുന്നു.
രണ്ടു മതങ്ങളിലും അഗ്നിയും ജലവും നിത്യപൂജകളിലും പ്രാർഥനകളിലും പ്രധാനപ്പെട്ടതാണ്.
സൊറോസ്ട്രിയൻ വിശ്വാസങ്ങളിലെ തിന്മയുടെ അധിപനമായ അംഗ്ര മൈന്യുവിന്റെ കൂട്ടാളികളായ മൂർത്തികളെ ദേവ എന്നാണ് അറിയപ്പെടുന്നത്.
ഇവരെ സംബന്ധിച്ചിടത്തോളം ഇന്ദ്രന്‍ അപ്പോള്‍ , അത്തരത്തിൽ തിന്മയുടെ ഒരു ദേവനാണ്.
ഇന്തോ-ആര്യന്മാരുടെ കാര്യത്തിൽ ഇന്ദ്രനടക്കമുള്ള ദേവന്മാർ പ്രാചീന ആരാധനാമൂർത്തികളാണ്.
ഇതിൽ നിന്നും സറാത്തുസ്ട്രയും അദ്ദേഹത്തിന്റെ വിശ്വാസികളും പുരാതന ഇന്തോ-ആര്യൻ ജനങ്ങളുടെ മതവിശ്വാസത്തെ എതിർത്തിരുന്നതായി കണക്കാക്കാം.
അവെസ്തയുടെ പിൽക്കാലഭാഗങ്ങളിൽ ദേവന്മാരേയും അവരുടെ പ്രവൃത്തികളേയ്യും തികച്ചും അധമമായി ചിത്രീകരിക്കുന്നുണ്ട്.
ഇന്ത്യയിൽ ഇവർ പാര്‍സികള്‍ എന്നറിയപ്പെട്ടു.
ബി.സി.ഇ. ആറാം നൂറ്റാണ്ടിൽ, പേർഷ്യൻ ഹഖാമനീഷ്യൻ ചക്രവർത്തിയായ ദാരിയസിന്റെ
2016, ഓഗസ്റ്റ് 27, ശനിയാഴ്‌ച
മഹാബലി രാമായണത്തില്‍ .
മനസ്സിലാക്കാന്‍ പ്രയാസമുള്ള ആത്മ വിദ്യ ഭാഗം ഉപേക്ഷിച്ചു കഥകള്‍ മാത്രം പുറത്തേക്ക് അതിവേഗം പ്രചരിക്കും .
കാമ്പ് നഷ്ടപ്പെട്ട അവ ലക്‌ഷ്യം തെറ്റി എന്തൊക്കെയോ ആയിത്തീരും .
രാമായണത്തിലെ ആത്മ വിദ്യ പ്രതിപാദിക്കുന്ന ഭാഗമാണ് യോഗ വാസിഷ്ടം .
വാല്മീകി മഹര്‍ഷി ഇരുപത്തിനാലായിരം ശ്ലോകങ്ങളില്‍ രാമായണം എഴുതിയത് തികച്ചും വായനാക്ഷമമായ കഥാരൂപത്തിലാണ്. അതിലെ അയോദ്ധ്യാകാണ്ഡത്തില്‍ മുപ്പത്തീരായിരം ശ്ലോകങ്ങളിലായി യോഗവാസിഷ്ഠം എന്ന അതിബ്രഹത്തായ മറ്റൊരു ഭാഗവും ഉള്‍ക്കൊള്ളിച്ചിരുന്നു.
അതിന്‍റെ ജ്ഞാനഭാഗം കൊണ്ടുണ്ടായ സങ്കീര്‍ണ്ണത കാരണം മറ്റു ഭാഗങ്ങളോടൊപ്പം യോഗവാസിഷ്ടത്തിനു പ്രചരിക്കാന്‍ കഴിഞ്ഞില്ല.
മഹാജ്ഞാനികളായ ജനകന്‍, വിരോചനന്‍, മഹാബലി തുടങ്ങിയ രാജര്‍ഷികളുടെ കഥകള്‍ ഇവിടെ കാണാം.
മഹാബലിയുടെ കഥ അങ്ങിനെയാണ് വസിഷ്ഠവചനങ്ങളിലൂടെ രാമന് മാതൃകാപാഠമായിത്തീര്‍ന്നത്.
ആരാണ് മഹാബലി?
മരീചിപുത്രനായ കശ്യപപ്രജാപതിയ്ക്ക് ദക്ഷപ്രജാപതിയുടെ ഒരു പുത്രിയായ അദിതിയില്‍ ജനിച്ച സൂര്യന്‍റെ പേരില്‍ ആണ് ശ്രീരാമന്‍ മുതലായവരുടെ സൂര്യ വംശം.
അത്രി എന്ന പ്രജപതിക്ക് അനസൂയ എന്ന ഭാര്യയില്‍ ജനിച്ച ചന്ദ്രന്‍റെ പേരില്‍ നിന്നാണ് പാണ്ധവര്‍ മുതലായവരുടെ ചന്ദ്രവംശവും ആരംഭിക്കുന്നത്.
കശ്യപ പ്രജാപതിയ്ക്ക്, മറ്റൊരു ദക്ഷപുത്രിയായ ദിതിയില്‍ ദൈത്യന്മാരും ജനിച്ചു. ദൈത്യന്മാരില്‍ ഹിരണ്യാക്ഷന്‍, ഹിരണ്യകശിപ്, ശൂരപദ്മാവ്, സിംഹവക്ത്രന്‍, താരകാസുരന്‍, ഗോമുഖന്‍ എന്നിവര്‍ പ്രമുഖരായിരുന്നു .
അദിതിയുടെ മക്കളില്‍ ഒരാളായ ശുക്രനാണ് ഇവരുടെ ഗുരു .
ഇവരില്‍ ഹിരണ്യാക്ഷന്‍ എന്ന ദൈത്യനെ നശിപ്പിക്കാനായി ആണ് വിഷ്ണുവിന്‍റെ വരാഹം എന്ന അവതാരമുണ്ടായത് .
ഹിരണ്യാക്ഷന്‍റെ മരണ വൃത്താന്തം അറിഞ്ഞു കോപിഷ്ഠനായ സഹോദരന്‍ ഹിരണ്യകശിപു തന്‍റെ മകനും വിഷ്ണു ഭക്തനുമായ പ്രഹ്ലാദനെ കൊല്ലുവാനായി തുനിഞ്ഞപ്പോള്‍ വിഷ്ണു വീണ്ടും നരസിംഹമായി അവതരിച്ച് ഹിരണ്യകശിപുവിനെയും കൊന്നുവത്രേ .
ഇന്നത്തെ ഡെക്കാന് പ്രദേശം (ആന്ദ്ര പ്രദേശ്) ആണ് ഹിരണ്യകശിപുവിന്റെ രാജ്യം എന്ന് വിശ്വസിക്കപ്പെടുന്നു. ആന്ദ്ര പ്രദേശിലെ കുര്ണൂല് ജില്ലയില് ആഹോബിലം എന്ന സ്ഥലത്താണ് നരസിംഹ മൂര്‍ത്തി അവതരിച്ചത്എന്നുംവിശ്വസിക്കപ്പെടുന്നു .
ഹിരണ്യകശിപു വിന്‍റെ മകനായ പ്രഹ്ലാദന്റെ പുത്രനാണ് വിരോചനന്‍.
ഈ വിരോചനന്റെ പുത്രനാണ് സാക്ഷാല്‍ മഹാബലി .
മഹാബലിയുടെപുത്രന്‍
ബാണന്‍.
പത്തു മുഖ്യ ഉപനിഷത്തുകളില്‍ ഒന്നും ഏറ്റവും പഴക്കം കൂടിയ ഉപനിഷത്തുകളിൽ ഒന്നുമായ ഛാന്ദോഗ്യ ഉപനിഷത്തില്‍ (സാമവേദം ) എട്ടാം അദ്ധ്യായത്തിന്റെ അവസാനഭാഗത്തില്‍ വിരോചനനെ പറ്റി ഒരു പരാമര്‍ശമുണ്ട് .
ദേവന്മാരുടെ പ്രതിനിധിയായി ദേവേന്ദ്രനും അസുരന്മാരുടെ ഭാഗത്ത് നിന്ന് വിരോചനനും പ്രജാപതിയുടെ അടുത്ത് ആത്മവിദ്യ പഠിക്കാൻ പോയിയത്രേ.
32 വർഷത്തെ പഠനത്തിനൊടുവിൽ ഭൗതികശരീരമാണ് ആത്മതത്ത്വം എന്ന ധാരണയുമായി ഇരുവരും മടങ്ങി എന്നും എന്നാൽ വഴിക്ക് വെച്ച് പഠിച്ചതില്‍ സംശയം തോന്നിയ ഇന്ദ്രന്‍ മാത്രം പ്രജാപതിയുടെ അടുത്ത് തിരികെ ചെന്നു ബാക്കി മുഴുവനും പഠിച്ചു എന്നു അവിടെ വായിക്കാം .
ഇനി
വസിഷ്ഠന്‍ പറഞ്ഞത് നോക്കുക.
കുലഗുരുവായ അദ്ദേഹം രാമന് ആത്മവിദ്യ ഉപദേശിക്കുകയാണ്.
"രാമാ, നിനക്ക് ശാശ്വതമായ സത്യത്തെക്കുറിച്ചുള്ള അറിവുണ്ടാകാന്‍ ഞാന്‍ ബലിയുടെ കഥ പറയാം.
ലോകത്തിന്‍റെ മറ്റൊരു ഭാഗത്ത് പാതാളം എന്നൊരു ഇടമുണ്ട്. അവിടെയാണ് വിരോചനപുത്രനായ ബലി രാജാവായി വാണിരുന്നത്. വിശ്വരക്ഷിതാവായ ശ്രീഹരിതന്നെയാണു പാതാളത്തിന്റെയും ബലിയുടെയും രക്ഷകര്‍ത്താവ്.
ദേവരാജനായ ഇന്ദ്രന്‍പോലും അദ്ദേഹത്തെ ഏറെ ബഹുമാനിച്ചിരുന്നു. അങ്ങിനെ ബലി ഏറെക്കാലം പാതാളലോകം ഭരിച്ചുവെങ്കിലും കാലക്രമത്തില്‍ തീവ്രമായ ഒരനാസക്തി അദ്ദേഹത്തെ ബാധിച്ചു.
വിരക്തനായ അദ്ദേഹത്തിന് ആത്മവിദ്യ എന്താണെന്നറിയാന്‍ മോഹമുണ്ടായി.
ഈ പ്രത്യക്ഷലോകത്തിന്റെ ലക്ഷ്യമെന്താണ്?
ഈ ചാക്രികമായ ആവര്‍ത്തനങ്ങളുടെ ഉദ്ദേശമെന്താണ്?
എപ്പോഴാണിതവസാനിക്കുക?
എപ്പോഴാണു മനസ്സിന്റെ ഭ്രമമടങ്ങുക?
മറ്റൊന്നും തേടാതെ എന്തു നേടിയാലാണൊരുവന്‍ പരിപൂര്‍ണ്ണ തൃപ്തിയടയുക?
എങ്ങിനെയാണെനിയ്ക്ക് പരമ പ്രശാന്തതയില്‍ അഭിരമിക്കാനാവുക എന്നൊക്കെയുള്ള ചോദ്യങ്ങളുമായി ബലി ജ്ഞാനിയായ അച്ഛന്‍ വിരോചനന്‍റെ അടുക്കല്‍ ചെന്നു.
പുത്രന്‍റെ സംശയങ്ങള്‍ക്കുള്ള മറുപടിയായി കഥാരൂപേണ അദ്ദേഹം പറഞ്ഞത് മുക്തിപദമെന്ന ഒരു മഹാരാജ്യത്തെക്കുറിച്ചാണ്.
അവിടെ ദു:ഖങ്ങളില്ല.
അവിടുത്തെ രാജാവാണ് ആത്മാവ്.
ആത്മാവ് എല്ലാ മണ്ഡലങ്ങള്‍ക്കും ബോധാവസ്ഥകള്‍ക്കും അതീതമാണ്. മനസ്സാണ് മന്ത്രി.
ഈ മനസ്സാണ് കളിമണ്ണില്‍ നിന്നു കുടമെന്നപോലെ ഈ മിഥ്യാ ഭ്രമങ്ങള്‍ നിറഞ്ഞ ഈ ലോകമുണ്ടാക്കിയത്.
മനസ്സു കീഴടക്കിയാല്‍ എല്ലാ ഭ്രമങ്ങളും കീഴടങ്ങുന്നു.
ഇന്ദ്രിയസുഖാനുഭവങ്ങളില്‍ നിന്നും പിന്തിരിഞ്ഞാലല്ലാതെ ദു:ഖസാന്ദ്രമായ ഈ ലോകത്തിലെ നട്ടംതിരിയല്‍ അവസാനിക്കുകയില്ല.
മനസ്സാണ് കര്‍മ്മം ചെയ്യുന്നത്.
ഈശ്വരന്‍റെ നിയതിക്കനുസൃതമായി, പ്രകൃതി നിയമങ്ങള്‍ക്കനുസരിച്ച് മനസ്സോരോന്നു ചിന്തിക്കുകയും അവ സങ്കല്‍പങ്ങളെ സൃഷ്ടിക്കുകയും അവയെ പ്രകടമാക്കുകയും ചെയ്യുന്നു. എന്നാല്‍ മനസ്സിന് പ്രകൃതിനിയമങ്ങള്‍ക്കെതിരായും പ്രവര്‍ത്തിക്കുവാനാകും. അതിനാല്‍ മനസ്സാണ് പ്രകൃതിയെ നിയന്ത്രിക്കുന്നതെന്നും പറയാം.
ആത്മവിദ്യയാകുന്ന ആ വളളിച്ചെടിയിലാണ് സുഖഭോഗാസക്തിയുടെ അന്ത്യമെന്ന ഫലം കായ്ക്കുന്നത്.
അപ്പോള്‍ മുതല്‍ ആത്മസാക്ഷാത്കാരവും അനാസക്തിയും ഒരേ സമയം സാധകനെ മുന്നോട്ടു നയിക്കുന്നു.
ശരിയായ അനാസക്തി ഒരുവനിലുണ്ടാവുന്നത് തപ:ശ്ചര്യകളിലൂടെയോ തീര്‍ത്ഥാടനങ്ങളിലൂടെയോ, ദാനധര്‍മ്മങ്ങളിലൂടെയോ അല്ല.
അത് സാധിക്കുന്നത് അവനവന്റെ സ്വരൂപത്തെ, ആത്മാവിനെ നേരിട്ടറിയുന്നതിലൂടെ മാത്രമാണ്.
അതിനാല്‍ ഒരുവന്‍ ആദ്യമായി ഈശ്വരന്‍ തുടങ്ങിയ ബാഹ്യമായ എല്ലാ അവലംബനങ്ങളേയും ഉപേക്ഷിച്ച് ശരിയായ ധ്യാനമുറകളിലൂടെ അനാസക്തി വളര്‍ത്തിയെടുക്കണം.
ഒടുക്കം തന്നില്‍തന്നെയുള്ള ആ ആത്മാന്വേഷണത്താല്‍ പരമസത്യം വെളിവാകുന്നു.
ആത്മാവ് തികച്ചും നിര്‍മ്മലമാവുമ്പോള്‍ പരമശാന്തി അനുഭവപ്പെട്ടുതുടങ്ങുന്നു.
വിരോചനന്റെ ഉപദേശങ്ങള്‍ ബലിയെ തന്നില്‍ സുഖാനുഭവങ്ങള്‍ക്കായുള്ള ആസക്തി തീരെ ഇല്ലാതാക്കി.
വിജ്ഞാനതൃഷ്ണ ഉളവായപ്പോള്‍ കുലഗുരുവായ ശുക്രനെ അദ്ദേഹം സമീപിച്ചു.
‘ഞാന്‍ ആരാണ്?’; ‘ഇതെല്ലാം എന്താണ്?’ എന്നിങ്ങിനെ മനസ്സില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ തന്റെ ഗുരുവായ ശുക്രാചാര്യനോടും ചോദിച്ചു.
മഹാ ജ്ഞാനിയായ ശുക്രാചാര്യരുടെ ഉപദേശം ഹൃസ്വമെങ്കിലും അതിഗഹനമായിരുന്നു.
'ബോധം മാത്രമേ നിലനില്‍ക്കുന്നതായുളളു.
ഇക്കാണുന്നതും കാണാത്തതുമെല്ലാം ബോധം മാത്രം.
എല്ലാടവും നിറഞ്ഞു നില്‍ക്കുന്നതും ബോധം.
നീയും ഞാനും ഈ ലോകവുമെല്ലാം ബോധമല്ലാതെ മറ്റൊന്നുമല്ല. ബോധത്തില്‍ നിന്നും ഉണ്ടാവുന്ന വിഷയത്വം, ധാരണാകല്‍പ്പനകള്‍ എന്നിവയാണ് ബന്ധനങ്ങള്‍.
അവയെ നിരസിക്കല്‍ ആണ് മുക്തി.
ഞാന്‍ എന്ന ബോധത്തില്‍ നിന്നും ധാരണകള്‍ (വസ്തുബോധം) നീക്കിയാല്‍ എല്ലാറ്റിന്റെയും ഞാനെന്നും നീയെന്നുമുള്ള ഭേദാവസ്ഥകള്‍ തള്ളിപ്പോയി സത്യസ്ഥിതിയില്‍ എത്തുകയായി.
എല്ലാ തത്വചിന്തകളുടെയും അടിസ്ഥാനമിതാണ്.
ഈ ദര്‍ശനത്തില്‍ സ്വയം സ്ഥിരപ്രതിഷ്ഠനായാല്‍ നിനക്ക് അനന്താവബോധത്തിലഭിരമിക്കാം.
നീ ആത്മാവു തന്നെയായിത്തീരും.
ശുക്രചാര്യന്റെ ഈ ഉപദേശം കൂടിയായപ്പോള്‍ ബലിയില്‍ ആകെ മാറ്റങ്ങള്‍ ഉണ്ടായി.
തീര്‍ച്ചയായും എല്ലാം അനന്താവബോധമല്ലാതെ മറ്റൊന്നുമല്ല.
ഇന്ദ്രിയങ്ങളും ദേഹവും മനസ്സിലുദിക്കുന്ന ആശകളും അകത്തുള്ളതും പുറത്തുള്ളതും ആകാശവും മാറ്റമെന്ന പ്രഹേളികയുമെല്ലാം ബോധത്തിന്‍റെ വിവിധ മായാഭ്രമങ്ങള്‍ മാത്രം.
ശരീരമില്ലാതെതന്നെ ഞാന്‍ ബോധസ്വരൂപമാണ്.
അത് തന്നെയാണീ വിശ്വത്തിന്റെ ആത്മാവ്. രണ്ടാമതൊന്നില്ലാതെ (അദ്വൈതം) ബോധം എങ്ങും നിറഞ്ഞു വിളങ്ങുമ്പോള്‍ സുഹൃത്ത്, ശത്രു എന്നിങ്ങിനെയുള്ള തരം തിരിവില്ല.
ആത്മാവില്‍ പരമശാന്തി കൈവരുന്നതുവരെ ഞാന്‍ കര്‍മനിരതനായി തുടരും എന്ന് നിശ്ചയിച്ച് ഓംകാരം മാത്രം ജപിച്ച് എല്ലാ സംശയങ്ങളും കളഞ്ഞ് , വസ്തുധാരണകള്‍ തള്ളിക്കളഞ്ഞ് , വിഷയ-വിഷയീ ഭേദഭാവമില്ലാതെ, ചിന്ത-ചിന്തകന്‍--ചിന്ത്യവിഷയം (ധ്യാനം, ധ്യാനി, ധ്യാനവിഷയം) എന്ന തോന്നലുകളില്ലാതെ ബലി അവിടെയിരുന്നു.
അദ്ദേഹം നാളുകള്‍ കടന്നുപോകുന്നതറിയാതെ സമാധിയില്‍ മുഴുകി.
ബലിയുടെ മനസ്സടങ്ങി, കാറ്റില്ലാത്തയിടത്തു കത്തിച്ച ദീപമെന്നപൊലെ അദ്ദേഹം പരമപദത്തില്‍ അഭിരമിച്ചു.
ബലി, ധ്യാനത്തിന്റെ അതീന്ദ്രിയമായ അബോധാവസ്ഥയില്‍ എത്തിയെന്ന് ശുക്രന്‍ മനസ്സിലാക്കി.
ഇന്ദ്രിയവിരക്തി വന്ന ബലിക്ക് അതിമഹത്തായ ഒരു യാഗം വിപുലമായിത്തന്നെ നടത്തണമെന്ന് തോന്നി.
അതിനുവേണ്ട സാമഗ്രികളും ആളുകളും ഉടനെ തയാറായി.
യഥോചിതമായി അദ്ദേഹം ആ യാഗകര്‍മ്മം തുടങ്ങി വച്ചു.
ഈ യാഗസമയത്താണ് ഭഗവാന്‍ വിഷ്ണു വാമനരൂപം പൂണ്ട് അവതരിച്ചത്.
ബലിയുടെ പക്കല്‍ നിന്നും ഐഹികമായ സമസ്തവും ദാനമായി വാങ്ങി നിസ്വനായ ബലിക്ക് വിഷ്ണുഭഗവാന്‍ മോക്ഷം നല്‍കുകയും ചെയ്തു.
“രാമാ, മഹാനായ ബലി മഹാരാജനുണ്ടായിരുന്നത് പോലെയുള്ള ഉള്‍ക്കാഴ്ചയുമായി പരമപദത്തില്‍ നീയും അഭിരമിക്കൂ.
ഉപയോഗശൂന്യവും അസത്തുമായ ലൌകീകസുഖങ്ങളില്‍ ഒരിക്കലും ആസക്തനാകാതിരിക്കൂ.
ദൂരെക്കാണുന്ന വെറും, പാറക്കല്ലുകള്‍പോലെ മാത്രമേ ഈ ലോകത്തുള്ള ആകര്‍ഷണീയവസ്തുക്കള്‍ക്ക് നിന്റെയുള്ളില്‍ സ്ഥാനമുണ്ടാവാന്‍ പാടുള്ളൂ.
അവ നിന്റെ ശ്രദ്ധയോ ആദരവോ അര്‍ഹിക്കുന്നില്ല.
ഒന്നില്‍നിന്ന് മറ്റൊന്നിലേയ്ക്ക് ചാഞ്ചാടുന്ന നിന്റെ മനസ്സ് ദൃഢമായി ഹൃദയത്തില്‍ ഉറപ്പിച്ചാലും.
ആത്മാവാണുണ്മ.
ജനനമരണങ്ങള്‍ വെറും ഭാവനകള്‍ മാത്രം.
വെറും മിഥ്യയാണവ.
മഹാബലിയുടെ ചരിതം നിന്നില്‍ ഈ സത്യത്തിന്റെ പ്രകാശം നിറയ്ക്കട്ടെ.
സത്യത്തിന്റെ നേരറിവില്ലാത്തവരും സ്വയം ഗുരുക്കളായി അവരോധിച്ചവരുമായ കപട പണ്ഡിതരുടെ വാഗ്ധോരണികളില്‍ വീണുപോകാതെ നീ സൂക്ഷിക്കണം.
മഹാബലിയെപ്പോലുള്ള പാവനചരിതന്മാരെയാണ് നീ മാതൃകയാക്കേണ്ടത്.”
വസിഷ്ടനില്‍ നിന്നും ബലി ചരിതം കേട്ട് രാമന്‍റെ ജ്ഞാനം ഒന്നുകൂടി ഉറച്ചു.
അജ്ഞരും മൂഡരുമെന്നു നമ്മള്‍ വിശേഷിപ്പിക്കുന്ന ദൈത്യരായ വിരോചനനും മഹാബലിയും മഹാജ്ഞാനികളും ആത്മവിദ്യകൊണ്ട് തന്നെ മോക്ഷം പ്രാപിച്ചവരും ആണെന്ന് രാമായണം സാക്ഷ്യം നല്‍കുന്നു.