pushpamgad.blogspot

pushpamgad.blogspot
സ്വാഗതം.

2017, ജൂൺ 28, ബുധനാഴ്‌ച

വേദാന്തം കൃസ്തുമതത്തിൽ.


സർവം ഖ്വലി ദം ബ്രഹ്മ. (എല്ലാം ബ്രഹ്മത്തിൽ നിന്നും ഉണ്ടാകുന്നു.)
അയമാത്മാ പരം ബ്രഹ്മ.
(ഈ ആത്മാവ് ബ്രഹ്മം തന്നെ )
അഹം ബ്രഹ്മാസ്മി.(ഞാൻ ബ്രഹ്മം തന്നെ ആകുന്നു)
ഈ ഉപനിഷത് വാക്കുകളിൽ നിന്നെല്ലാം ഈശ്വരൻ അഥവാ
ബ്രഹ്മം നമ്മിൽ തന്നെയുള്ള ആത്മാവാണെന്ന് വ്യക്തമാകുന്നുണ്ടല്ലോ.
ഇതേ തത്വം തന്നെ കൃസ്തുവിന്റെ വാക്കുകളിലും കണ്ടെത്താൻ കഴിയും.
അതെങ്ങനെയെന്നല്ലേ.
യോഹന്നാൻ സുവിശേഷത്തിലെ മൂന്നും നാലും അധ്യായങ്ങളിലെ ഈ വരികൾ വായിച്ചു നോക്കിയാൽ ദൈവം ആത്മാവു തന്നെ എന്നു വ്യക്തമാവും.
നോക്കുക.
അധ്യായം - 4
21 യേശു അവളോടു പറഞ്ഞതു: സ്ത്രീയേ, എന്റെ വാക്കു വിശ്വസിക്ക; നിങ്ങൾ പിതാവിനെ നമസ്കരിക്കുന്നതു ഈ മലയിലും അല്ല യെരൂശലേമിലും അല്ല എന്നുള്ള നാഴിക വരുന്നു.
22 നിങ്ങൾ അറിയാത്തതിനെ നമസ്കരിക്കുന്നു. ഞങ്ങളോ അറിയുന്നതിനെ നമസ്കരിക്കുന്നു; രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു.
23 സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു.
24 ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ
ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.
(അധ്യായം - 3)
നിക്കോദെമൊസ് അവനോടു: മനുഷ്യൻ വൃദ്ധനായശേഷം ജനിക്കുന്നതു എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാമോ എന്നു ചോദിച്ചു.
5 അതിന്നു യേശു: ആമേൻ , ആമേൻ , ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.
6 ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു.
7 നിങ്ങൾ പുതുതായി ജനിക്കേണം എന്നു ഞാൻ നിന്നോടു പറകയാൽ ആശ്ചര്യപ്പെടരുതു.
8 കാറ്റു ഇഷ്ടമുള്ളേടത്തു ഊതുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു; എങ്കിലും അതു എവിടെനിന്നു
വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു എന്നു ഉത്തരം പറഞ്ഞു.

2017, ജൂൺ 12, തിങ്കളാഴ്‌ച

പ്രകൃതി രഹസ്യം.

പ്രപഞ്ചത്തിന്റെ പിറകിലുള്ള രഹസ്യമെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ?
ആദിയിൽ ശൂന്യത മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ് നമ്മൾ പൊതുവെ കരുതുന്നത്.
എന്നാൽ ഇത് അങ്ങിനെയല്ല .
സൃഷ്ടിക്കാനോ നശിപ്പിക്കാനോ സാധിക്കാൻ കഴിയാത്ത ഊർജ്ജം ദൃശ്യമായും അദൃശ്യമായും എല്ലായിടത്തും ഉണ്ടെന്നത് നമുക്കറിയുന്ന കാര്യമാണ്.
സൃഷ്ടി ഉണ്ടായി എന്നു നമ്മൾ പറയുന്നത് ആ ഊർജ്ജം ഏതെങ്കിലും ഒരു രൂപത്തിൽ ദ്രവ്യമായി രൂപപ്പെടുമ്പോൾ മാത്രമാണ്.
ഊർജ്ജത്തിന്റെ ദൃശ്യവും അദൃശ്യവുമായ രണ്ടവസ്ഥകളെ പറ്റി അദ്വൈത സിദ്ധാന്ത പ്രകാരം ഇങ്ങനെ പറയാം.
എല്ലാ കാലങ്ങളിലുമുള്ള പ്രപഞ്ചം അദൃശ്യ രൂപത്തിൽ ബ്രഹ്മം അഥവാ ഈശ്വരനിൽ ലയിച്ചിരിക്കുന്ന സാമാന്യാവസ്ഥയാണ് ഒന്ന്. മറ്റേത് കാലഭേദങ്ങളുടെ രൂപത്തിൽ ദ്രവ്യരൂപം പൂണ്ട് പ്രപഞ്ചത്തിന്റ പുറത്തേക്ക് വെളിപ്പെട്ടു കൊണ്ടിരിക്കുന്ന വിഷമാവസ്ഥ.
സാമാന്യാവസ്ഥയിൽ നിന്നു വിഷമാവസ്ഥയിലേക്കുള്ള പ്രപഞ്ചത്തിന്റ ഈ വെളിപ്പെടൽ തുടക്കമോ ഒടുക്കമോ ഇല്ലാക്കെ ഒരു ചക്രം കണക്കെ സംഭവിച്ചുകൊണ്ടിരിക്കുന്നു!
ലോകാരംഭം മുതൽ ലോകാവസാനം വരെ.
വീണ്ടും പഴയതു പോലെ എല്ലാം ആവർത്തിക്കുന്നു.
ജന്മാനുജന്മങ്ങളായി ഒരേയൊരു കാര്യം തന്നെയാണ് നമ്മുടെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
നാം സർവ്വജ്ഞനായ ബ്രഹ്മം അഥവാ ആത്മാവു തന്നെയായിരുന്നിട്ടും നമ്മുടെ പൂർവ്വ ജന്മങ്ങളെ കുറിച്ചോ വരാൻ പോകുന്ന ജന്മങ്ങളെ കുറിച്ചോ നമുക്ക് യാതൊരു സ്മരണയും കിട്ടുന്നുമില്ല.
ഇതെന്തുകൊണ്ടായിരിക്കാം?
നമുക്കു നോക്കാം.
ആദ്യമദ്ധ്യാന്തങ്ങളില്ലാതെ തിരിഞ്ഞു കൊണ്ടിരിക്കുന്ന കാല ചക്രത്തിൽ പ്രപഞ്ചം ദ്രവ്യ പിണ്ഡകാരം സ്വീകരിക്കുന്ന വിഷമാവസ്ഥയിൽ പ്രവേശിപ്പിക്കപ്പെടുന്ന ജീവൻ മാത്രമാണ് ജനന മരണ സംസാരത്തിൽ എത്തപ്പെടുന്നത്. ജഢം അല്ലെങ്കിൽ ശരീരം നിമിത്തം ജീവൻ താൻ ആത്മാവാണ് എന്ന ബോധം വിസ്മരിക്കുന്നതാണ് ഈ അജ്ഞതക്കു കാരണം!
സത്വം, രജസ്, തമസ്സ് എന്നീ ത്രിഗുണങ്ങൾ ആകാശാ ദി പഞ്ചഭൂതങ്ങളിൽ നിന്നും മനോബുദ്ധ്യേന്ദ്രിയാദി സഹിതമുള്ള ശരീരങ്ങളെ രൂപപ്പെടുത്തുന്നു.
പഞ്ചപ്രാണൻ മാരുടെ പ്രവർത്തനത്താൽ ശരീരത്തിനുമാത്രം അനുഭവപ്പെടുന്ന രാത്രി, പകൽ, സംവത്സരങ്ങൾ,ചൂട്, തണുപ്പ് ,രാഗം, ദ്വേഷം തുടങ്ങിയവയെല്ലാം തനിക്കാണ് അനുഭവപ്പെടുന്നത് എന്ന് ജീവൻ മാർ തെറ്റിദ്ധരിക്കുന്നു.
ബ്രഹ്മം മാത്രം സത്യം, ജഗത്ത് മിഥ്യയാണ് എന്ന് മനസ്സിലാക്കി യോഗാഭ്യാസമുറകളുടെ സഹായത്തോടെ ശരീരഭ്രമത്തെ മറികടന്ന് സർവ്വജ്ഞനായ ആത്മാവ് അഥവാ ബ്രഹ്മം തന്നെ താൻ എന്ന് ഏതൊരാൾ സാക്ഷാത്കരിക്കുന്നുവോ അവൻ ജഢ രൂപത്തിലുള്ള വിഷമാവസ്ഥയെ ഭേദിച്ചു കാലാതീതമായ ബ്രഹ്മം തന്നെയായി തീരുന്നു.